കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചസാരയുടെ വിലനിയന്ത്രണം നീക്കുന്നു

Google Oneindia Malayalam News

Sugar Price
ദില്ലി: പെട്രോളിനെയും ഡീസലിനെയും പോലെ പഞ്ചസാരയുടെ വിലനിയന്ത്രണവും ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തിക കാര്യസമിതിയെടുത്ത തീരുമാനം പഞ്ചസാരയുടെ വിലവര്‍ധനവിന് ഇടയാക്കുമെന്ന ആശങ്ക സജീവമാണ്.

കയറ്റുമതിയ്ക്കും ഇറക്കുമതിയ്ക്കുമുണ്ടായിരുന്ന നിയന്ത്രണങ്ങളും ഇനിയുണ്ടാകില്ല. അന്താരാഷ്ട്രവിപണിയിലെ വിലയ്ക്കനുസരിച്ച് ആഭ്യന്തരവിപണിയിലും വില വ്യത്യാസം വരുമെന്ന് ചുരുക്കം.

ലോകത്ത് ഏറ്റവും കൂടുതല്‍ പഞ്ചസാര ഉപഭോക്താക്കളുള്ള രാജ്യം ഇന്ത്യയാണ്. 80000 കോടി രൂപയുടെ വ്യാപാരം നടക്കുന്ന പഞ്ചസാര വ്യവസായത്തിലുള്ള നിയന്ത്രണം പിന്‍വലിയ്ക്കുന്നതോടെ അനിയന്ത്രിതമായ വിലവര്‍ധനവുണ്ടാകാനാണ് സാധ്യത. എന്നാല്‍ ഭക്ഷ്യ-പൊതുവിതരണ മന്ത്രി കെവി തോമസ് ഈ വാദത്തോട് യോജിക്കുന്നില്ല.

കാരണം സര്‍ക്കാര്‍ പൊതുവിതരണ കേന്ദ്രങ്ങളിലൂടെ വിതരണം ചെയ്യുന്ന പഞ്ചസാരയുടെ വിലയിലോ അളവിലോ യാതൊരു മാറ്റവും വരുത്തുന്നില്ല. ഇപ്പോള്‍ നല്‍കുന്ന 13.50 രൂപയ്ക്ക് തന്നെ ജനങ്ങള്‍ക്ക് പഞ്ചസാര ലഭിക്കും. വിതരണത്തിനുള്ള പഞ്ചസാര സര്‍ക്കാര്‍ ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങും.

സബ്ഡിഡി ഇനത്തില്‍ സര്‍ക്കാറിന് 3000 കോടിയോളം രൂപയുടെ അധിക ബാധ്യത വരുമെങ്കിലും എക്‌സൈസ് ഡ്യൂട്ടിയുടെ വരവ് വര്‍ധിക്കുന്നതിനാല്‍ അത് ബാലന്‍സാകുമെന്നാണ് വാദം. പക്ഷേ, ഇപ്പോള്‍ റേഷന്‍ കടയില്‍ പോയി പഞ്ചസാര വാങ്ങി ഉപയോഗിക്കുന്നവര്‍ എത്ര പേരുണ്ടെന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. ഇപ്പോള്‍ തന്നെ ഒരു കിലോ പഞ്ചസാരയ്ക്ക് 45-50 രൂപ വിലയുണ്ട്.

English summary
Government on Thursday cleared the decontrol of the product. The move will likely raise the sugar prices as decontrol means that the manufacturers of the product will now get to decide on the prices without government intervention.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X