മുംബൈയില്‍ കെട്ടിടം തകര്‍ന്ന് 36 മരണം
താനെ: മുംബൈയ്ക്കടുത്തുള്ള താനെയില്‍ കെട്ടിടം തകര്‍ന്ന് 36 പേര്‍ മരിച്ചു. ഷില്‍ ധെയ്ഗര്‍ ഏരിയയില്‍ പണിനടന്നുകൊണ്ടിരിക്കുന്ന കെട്ടിടം വ്യാഴാഴ്ച വൈകുന്നേരം ആറരയോടെയാണ് നിലംപൊത്തിയത്. 60 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നവര്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്. 30 പേരെ ഇതിനകം രക്ഷപ്പെടുത്തിയിട്ടുണ്ട്.
ദേശീയ ദുരന്തനിവാരണ സേനയിലെ അംഗങ്ങളും പോലിസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കെട്ടിടത്തില്‍ നിരവധി പേര്‍ അനധികൃതമായി താമസിച്ചുവന്നതാണ് മരണസംഖ്യ കൂടാന്‍ കാരണം. ഏഴുനിലയുള്ള കെട്ടിടത്തിന്റെ നാലാം നില മുഴുവന്‍ ഇത്തരത്തിലുള്ള താമസക്കാരായിരുന്നുവെന്ന് ഡെപ്യൂട്ടി കലക്ടര്‍ മനോജ് ഗൊഹാദ് വ്യക്തമാക്കി.

പരിക്കേറ്റ ഒരാളെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നു

ഗുരുതരമായി പരിക്കേറ്റ ഒരാളെയുമായി രക്ഷാസംഘം ആശുപത്രിയിലേക്ക്

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നവര്‍ക്കായി തിരച്ചില്‍ തുടരുന്നു












Click it and Unblock the Notifications