മന്ത്രിസഭയിലേക്ക് രാഹുലിന് എപ്പോഴും സ്വാഗതം

രാഹുല്‍ ഗാന്ധിക്ക് മന്ത്രിസഭിലേക്ക് എപ്പോള്‍ വേണമെങ്കിലും കടന്നുവരാം എന്നാണ് ശുദ്ധഗതിക്കാരനായ പ്രധാനമന്ത്രിയുടെ നിലപാട്. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുന്നതിനോടും അദ്ദേഹത്തിന് പൂര്‍ണ യോജിപ്പാണ്. രാഹുല്‍ ഗാന്ധിക്ക് നല്ല പ്രധാനമന്ത്രി ആകാന്‍ കഴിയും എന്ന കാര്യത്തിലും മന്‍മോഹന്‍ സിംഗിന് തെല്ലുമില്ല സംശയം. താന്‍ വീണ്ടും പ്രധാനമന്ത്രി ആകുമോയെന്ന ചോദ്യം സാങ്കല്പികം മാത്രമാണ്, അതില്‍ സംശയമേ വേണ്ട.
മൂന്നാം മുന്നണി എന്ന ആശയത്തെ താന്‍ തള്ളിക്കളയുന്നില്ല എന്നും അദ്ദേഹം ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. മൂന്നാം മുന്നണിയെ അംഗീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യില്ല. കോണ്‍ഗ്രസില്‍ രണ്ട് അധികാര കേന്ദ്രങ്ങളുണ്ടെന്ന തരത്തിലുള്ള ചര്‍ച്ച അനാവശ്യമാണെന്നും അത്തരം സാധ്യതകള്‍ താന്‍ തള്ളിക്കളയുന്നു എന്നും മന്‍മോഹന്‍സിംഗ് പറഞ്ഞു.
പ്രധാനമന്ത്രിക്ക് പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കണമെന്നും കോണ്‍ഗ്രസില്‍ രണ്ട് അധികാര കേന്ദ്രങ്ങള്‍ നല്ലതല്ലെന്നുമുള്ള ദിഗ്വിജയ് സിംഗിന്റെ പ്രസ്താവനയാണ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്.












Click it and Unblock the Notifications