Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്താണ് രാഹുല്‍ ഗാന്ധിയുടെ മനസ്സില്‍

rahul-gandhi
ദില്ലി: എന്തായിരിക്കും രാഹുല്‍ ഗാന്ധിയുടെ മനസ്സില്‍? പ്രമുഖ വ്യവസായികളുടെ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ ചടങ്ങില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിന് ഞെട്ടിപ്പിക്കുന്ന പ്രതികരണമാണ് സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളില്‍. നൂറുകോടി ജനങ്ങളെ ശാക്തീകരിക്കുകയാണ് ഇന്ത്യയുടെ വികസനത്തിന് വേണ്ടതെന്ന രാഹുലിന്റെ വാക്കുകള്‍ ഒരു തമാശക്കഥ കേള്‍ക്കുന്ന ലാഘവത്തോടെയാണ് ട്വിറ്ററിലും ഫേസ്ബുക്കിലും മറ്റും സ്വീകരിക്കപ്പെട്ടത്.

രാഹുല്‍ ഗാന്ധിയോട് ആരെങ്കിലും ഒന്ന് പറഞ്ഞുകൊടുക്കൂ അദ്ദേഹത്തിന്റെ കുടുംബമാണ് സ്വാതന്ത്രം കിട്ടിയ ശേഷം 50 വര്‍ഷത്തിലധികം ഈ രാജ്യം ഭരിച്ചതെന്ന് എന്നായിരുന്നു ട്വിറ്ററിലെ ഒരു പ്രതികരണം. അല്‍ ഖ്വായ്ദ തീവ്രവാദത്തിനെതിരെ പ്രസംഗിക്കുന്നതു പോലെയാണ് രാഹുല്‍ ഗാന്ധി അഴിമതിയെക്കുറിച്ച് പ്രസംഗിക്കുന്നത് എന്ന് പറഞ്ഞവരും കുറവല്ല. ദില്ലിയിലെ യിലെ അശോക ഹോട്ടലില്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു രാഹുലിന്റെ ഭാവി ഇന്ത്യയെക്കുറിച്ചുള്ള പ്രസംഗം.

താന്‍ പ്രധാനമന്ത്രി ആകുമോ എന്ന ചോദ്യത്തിന് പ്രസക്തി ഇല്ലെന്നും അത്തരം ചര്‍ച്ചകള്‍ വെറും പുക മാത്രമാണ് എന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ആളുകള്‍ പലപ്പോഴും പല സംശയങ്ങളാണ് ചോദിക്കുന്നത്. എന്നാല്‍ അതിലൊന്നും വലിയ പ്രസക്തി ഇല്ല. ഒരു പ്രധാനമന്ത്രി മാത്രം വിചാരിച്ചാല്‍ രാജ്യത്തെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ സാധിക്കില്ല. മതത്തിന്റെയോ ദേശത്തിന്റെയോ പേരില്‍ കുറെ ജനങ്ങളെ മാറ്റിനിര്‍ത്താതെ എല്ലാവരെയും ഒരുമിച്ച് നിര്‍ത്തണം - രാഹുല്‍ പറഞ്ഞു.

അതേസമയം ബി ജെ പി യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആയേക്കും എന്ന് കരുതപ്പെടുന്ന നരേന്ദ്ര മോഡിക്കെതിരെ വിമര്‍ശനമായാണ് രാഹുല്‍ ഇത് പറഞ്ഞതെന്നും കരുതുന്നവരുണ്ട്. വ്യവസായങ്ങള്‍ സംസ്ഥാന തലസ്ഥാനങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കാന്‍ പാടില്ല എന്നായിരുന്നു രാഹുലിന്റെ ഒളിയമ്പ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+