Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യലഹരിയില്‍ അമ്മയെ തല്ലിക്കൊന്നു

blood
കോട്ടയം: മദ്യപിച്ച് ബോധം പോയ യുവാവ് അമ്മയെ തല്ലിക്കൊന്നു. കൊയിനാട്ട് കുഴിപ്പാലയില്‍ മറിയാമ്മയെ മകന്‍ ജോബിയാണ് മദ്യലഹരിയലെത്തി അടിച്ചു കൊലപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പെരുവന്താനം പൊലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ കണയങ്കവയലിലാണ് സംഭവം. പെരുവന്താനം എസ് ഐ ടി ഡി സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ജോബിയെ അറസ്റ്റ് ചെയ്തു.

മദ്യപിച്ചു വന്ന് അമ്മയുമായി ജോബി സ്ഥിരമായി വഴക്കു കൂടാറുണ്ടായിരുന്നു എന്ന് അയല്‍ക്കാര്‍ പറഞ്ഞു. ഇന്നലെ രാത്രി പതിനൊന്നുമണിയോടെ മദ്യപിച്ച നിലയില്‍ വീട്ടിലെത്തിയ ജോബി അമ്മയുമായി വഴക്ക് കൂടുകയായിരുന്നു. വഴക്ക് മൂത്ത് ജോബി മറിയാമ്മയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. തലയ്ക്ക് അടിയേറ്റ് വീണ മറിയാമ്മയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍ക്കാരെ ജോബി വീട്ടിനകത്ത് കയറാന്‍ സമ്മതിച്ചില്ല.

അയല്‍വാസികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെിയത്. എന്നാല്‍ അപ്പോഴേക്കും മറിയാമ്മ മരിച്ചിരുന്നു. തലയില്‍ ആഴത്തിലേറ്റ മുറിവാണ് മരണത്തിന് കാരണമായത്. പീരുമേട് സി ഐ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് കേസെടുത്തു. 27 കാരനായ ജോബി അവിവാഹിതനാണ്. കൂലിപ്പണിയാണ് ഇയാള്‍ക്ക്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+