കറണ്ട് ചാര്‍ജ്ജ് കൂട്ടേണ്ടിവരും; പവര്‍കട്ട് തുടരും

രാവിലെയും വൈകുന്നേരവും അരമണിക്കൂര്‍ വീതമുള്ള ലോഡ് ഷെഡ്ഡിംഗിന് പുറമേയാണ് മുക്കാല്‍ മണിക്കൂര്‍ നേരത്തെ അധിക നിയന്ത്രണം. അടുത്ത വര്‍ഷം മുതലുള്ള പവര്‍ക്കട്ട് ഒഴിവാക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത് എന്നാണ് ആര്യാടന്‍ മുഹമ്മദിന്റെ പക്ഷം. അപ്പോള്‍പ്പിന്നെ തല്‍ക്കാലം വൈദ്യുതി നിയന്ത്രണം തുടരുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല്‌ല്ലോ.
സ്വകാര്യ ഉത്പാദകരില്‍ നിന്ന് 550 മെഗാവാട്ട് വൈദ്യുതി കിട്ടാന്‍ സര്‍ക്കാര്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ കിട്ടിയതോ അതിന്റെ പകുതി മാത്രം. വൈദ്യുതിക്ഷാമം രൂക്ഷമായതും താല്‍ച്ചര്‍ വൈദ്യുതി നിലയത്തിലെ കല്‍ക്കരി ക്ഷാമം കാരണം കേന്ദ്രത്തില്‍നിന്നുള്ള വൈദ്യുതി വിഹിതത്തില്‍ കുറവുണ്ടായതും സംസ്ഥാനത്തിന് തിരിച്ചടിയായി.
എന്നാല്‍ നിലവിലെ വൈദ്യുതി ക്ഷാമം പരിഹരിക്കാനായി അമിത ഉത്പാദനം നടത്തിയാല്‍ മെയ് മാസത്തിന് ശേഷം വൈദ്യുതി ഉണ്ടാക്കാന്‍ വെളളമുണ്ടാകില്ല എന്നതാണ് സ്ഥിതി. ജലവൈദ്യുതിയുടെ ഉത്പാദനം 13 ദശലക്ഷം യൂണിറ്റ് ആയിരിക്കേണ്ട സ്ഥാനത്ത് ഇപ്പോള്‍ത്തന്നെ 17 ദശലക്ഷം യൂണിറ്റാണ്. ഇതില്‍ക്കൂടുതല്‍ ഉത്പാദിപ്പിക്കാന്‍ എന്തായാലും കഴിയില്ല.
ചൂട് കനത്തതും സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ഉയരാന്‍ ഒരു പ്രധാന കാരണമായിട്ടുണ്ട്. എതാണ്ട് 62 ദശലക്ഷം യൂണിറ്റാണ് പ്രതിദിനം ഉപയോഗിക്കപ്പെടുന്നത് എന്നാണ് കണക്ക്. പ്രതിദിനം ഏഴ് ദശലക്ഷം യൂണിറ്റ് വൈദ്യുതിയുടെ കുറവുണ്ട് ഇപ്പോള്‍ കേരളത്തില്‍.












Click it and Unblock the Notifications