കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കറണ്ട് ചാര്‍ജ്ജ് കൂട്ടേണ്ടിവരും; പവര്‍കട്ട് തുടരും

Google Oneindia Malayalam News

aryadan
തിരുവനന്തപുരം: അധികം വൈകാതെ വൈദ്യുതി നിരക്ക് കൂട്ടേണ്ടിവരുമെന്ന മുന്നറിയിപ്പാണ് മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ വാക്കുകളില്‍ ഉള്ളത്. വൈദ്യുതി നിരക്ക് കൂട്ടുക മാത്രമല്ല, പകല്‍ സമയ ലോഡ്‌ഷെഡ്ഡിങ് തുടരുകയും ചെയ്യേണ്ടിവരും. വൈദ്യുതി ക്ഷാമം ഇത്രയും രൂക്ഷമായാല്‍ പിന്നെ എന്തു ചെയ്യുമെന്ന നിലപാടിലാണ് മന്ത്രി. കഴിഞ്ഞ ബുധനാഴ്ചയാണ് രാവിലെ 11 മുതല്‍ വൈകുന്നേരം നാലുവരെയുള്ള സമയത്ത് അധിക വൈദ്യുതിനിയന്ത്രണം ഏര്‍പ്പെടുത്തിയത്.

രാവിലെയും വൈകുന്നേരവും അരമണിക്കൂര്‍ വീതമുള്ള ലോഡ് ഷെഡ്ഡിംഗിന് പുറമേയാണ് മുക്കാല്‍ മണിക്കൂര്‍ നേരത്തെ അധിക നിയന്ത്രണം. അടുത്ത വര്‍ഷം മുതലുള്ള പവര്‍ക്കട്ട് ഒഴിവാക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത് എന്നാണ് ആര്യാടന്‍ മുഹമ്മദിന്റെ പക്ഷം. അപ്പോള്‍പ്പിന്നെ തല്‍ക്കാലം വൈദ്യുതി നിയന്ത്രണം തുടരുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല്‌ല്ലോ.

സ്വകാര്യ ഉത്പാദകരില്‍ നിന്ന് 550 മെഗാവാട്ട് വൈദ്യുതി കിട്ടാന്‍ സര്‍ക്കാര്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ കിട്ടിയതോ അതിന്റെ പകുതി മാത്രം. വൈദ്യുതിക്ഷാമം രൂക്ഷമായതും താല്‍ച്ചര്‍ വൈദ്യുതി നിലയത്തിലെ കല്‍ക്കരി ക്ഷാമം കാരണം കേന്ദ്രത്തില്‍നിന്നുള്ള വൈദ്യുതി വിഹിതത്തില്‍ കുറവുണ്ടായതും സംസ്ഥാനത്തിന് തിരിച്ചടിയായി.

എന്നാല്‍ നിലവിലെ വൈദ്യുതി ക്ഷാമം പരിഹരിക്കാനായി അമിത ഉത്പാദനം നടത്തിയാല്‍ മെയ് മാസത്തിന് ശേഷം വൈദ്യുതി ഉണ്ടാക്കാന്‍ വെളളമുണ്ടാകില്ല എന്നതാണ് സ്ഥിതി. ജലവൈദ്യുതിയുടെ ഉത്പാദനം 13 ദശലക്ഷം യൂണിറ്റ് ആയിരിക്കേണ്ട സ്ഥാനത്ത് ഇപ്പോള്‍ത്തന്നെ 17 ദശലക്ഷം യൂണിറ്റാണ്. ഇതില്‍ക്കൂടുതല്‍ ഉത്പാദിപ്പിക്കാന്‍ എന്തായാലും കഴിയില്ല.

ചൂട് കനത്തതും സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ഉയരാന്‍ ഒരു പ്രധാന കാരണമായിട്ടുണ്ട്. എതാണ്ട് 62 ദശലക്ഷം യൂണിറ്റാണ് പ്രതിദിനം ഉപയോഗിക്കപ്പെടുന്നത് എന്നാണ് കണക്ക്. പ്രതിദിനം ഏഴ് ദശലക്ഷം യൂണിറ്റ് വൈദ്യുതിയുടെ കുറവുണ്ട് ഇപ്പോള്‍ കേരളത്തില്‍.

English summary
Minister Aryadan Mohammed said increase in electricity charge is inevitable in recent future
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X