ഒത്തുതീര്‍പ്പിന് തയ്യാറെന്ന് ഗണേഷ് കോടതിയില്‍

മാധ്യമ ഇടപെടലുകളും നിയമനടപടികളും കുട്ടികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കും. അതിനാലാണ് കോടതിയുടെ സാന്നിദ്ധ്യത്തില്‍ മദ്ധ്യസ്ഥ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെടുന്നത്. കോടതി നിശ്ചയിക്കുന്ന ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ഗണേശിന്റെ അഭിഭാഷകന്‍ അബ്ദുല്‍ കരീം കോടതിയെ അറിയിച്ചു.
യാമിനിക്ക് നല്‍കാനുള്ള 25 ലക്ഷം രൂപയുടെ ചെക്ക് വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കാമെന്നും ഗണേശ് അറിയിച്ചിട്ടുണ്ട്. വഴുതക്കാടുള്ള വീടും യാമിനിക്ക് വിട്ടുനല്‍കാമെന്നും കുട്ടികള്‍ക്ക് നല്‍കാനുള്ള 25 ലക്ഷം രൂപ വീതവും നല്‍കാനും ഒരുക്കമാണെന്നും ഗണേശ് അറിയിച്ചു.












Click it and Unblock the Notifications