Get Updates
Get notified of breaking news, exclusive insights, and must-see stories!

ദീപക് വധം: ഏഴ് സഹപാഠികള്‍ പിടിയില്‍

crime
കണ്ണൂര്‍: സേലത്ത് മലയാളി വിദ്യാര്‍ത്ഥി റാംഗിംഗിനിടെ കൊല്ലപ്പെട്ട സംഭവത്തില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. അതേ കോളേജിലെ ഏഴ് സീനിയര്‍ വിദ്യാര്‍ത്ഥികളാണ് പിടിയിലായത്. സേലം ജ്ഞാനമണി എന്‍ജിനിയറിംഗ് കോളജിലെ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയായ ദീപക് ആണ് സഹപാഠികളുടെ ക്രൂരതയെത്തുടര്‍ന്ന് കൊല്ലപ്പെട്ടത്. ഒന്നാംവര്‍ഷ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് വിദ്യാര്‍ത്ഥിയായിരുന്നു കൊല്ലപ്പെട്ട ദീപക്. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയാണ്.

അറസ്റ്റിലായ ഏഴ് കുട്ടികളും മലയാളികളാണ് എന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു വസ്തുത. വയനാട് സ്വദേശി അമല്‍, ബാലുശേരി സ്വദേശി അശ്വന്ത്, കണ്ണൂര്‍ സ്വദേശികളായ ഷെബിന്‍, ഡാനിഷ്, മിഥുന്‍, കോഴിക്കോട് സ്വദേശി ലിജോ, എറണാകുളം സ്വദേശി ഡേവിസ് എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.

കൂട്ടുകാരന്റെ ബൈക്കിന് പിന്നില്‍ സഞ്ചരിക്കുകയായിരുന്ന ദീപക്കിനെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ കാറില്‍ വന്ന് പിന്നിലൂടെ ഇടിച്ചിടുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ ദീപക്കിന്റെ തലയോട്ടി പൊട്ടിയാണ് മരണം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ ദിനീഷ് കോയമ്പത്തൂരിലെ ആശുപത്രിയിലാണ്. രാശിപുരം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതായി ബന്ധുക്കള്‍ ദീപക്കിന്റെ പറഞ്ഞു.

എന്നാല്‍ കോളേജ് അധികൃതരും പോലീസും കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപണമുണ്ട്. ഇതിനെതിരെ കുട്ടികള്‍ മൃതദേഹം സൂക്ഷിച്ചിട്ടുള്ള ആശുപത്രിയില്‍ പ്രതിഷേധത്തിന് മുതിര്‍ന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+