മോഡിക്ക് വിസ നല്‍കുന്ന കാര്യം അമേരിക്ക പരിഗണിക്കും

നരേന്ദ്രമോഡി അമേരിക്കന്‍ വിസയ്ക്ക് അപേക്ഷിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. മോഡിയുടെ കാര്യത്തില്‍ അമേരിക്കയുടെ നിലപാടില്‍ ഇതുവരെ മാറ്റങ്ങള്‍ ഒന്നുമില്ല. എന്നാല്‍ വിസ അനുവദിക്കുന്ന തീരുമാനം അതാത് കാലത്തെ കേസുകളെ അടിസ്ഥാനപ്പെടുത്തിയാണ്. അതുകൊണ്ടുതന്നെ മോഡിക്ക് വിസ അനുവദിക്കുമോ എന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല - വിക്‌ടോറിയ ന്യൂലാന്‍ഡ് പറഞ്ഞു.
അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളും ബിസിനസ് പ്രതിനിധികളും അടങ്ങിയ സംഘം കഴിഞ്ഞ മാസം ഗുജറാത്തിലെത്തി നരേന്ദ്ര മോഡിയെ സന്ദര്‍ശിച്ചിരുന്നു. മോഡിക്ക് വിസ നല്‍കാന്‍ അമേരിക്കയില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും സംഘം അറിയിച്ചിരുന്നു. ഇതേക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു വിക്‌ടോറിയ ന്യൂലാന്‍ഡ്. നേരത്തെ ഗുജറാത്ത് കലാപങ്ങളെത്തുടര്‍ന്നാണ് 2005 മുതല്‍ അമേരിക്ക വിസ നിഷേധിച്ചത്.












Click it and Unblock the Notifications