Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലി മാനഭംഗം: പ്രതിയുടെ കൈ അടിച്ചുപൊട്ടിച്ചു

ദില്ലി: ഡിസംബര്‍ 16ലെ ദില്ലി കൂട്ടമാനഭംഗക്കേസിലെ പ്രതികളിലൊരാളായ വിനയ് ശര്‍മയ്‌ക്കെതിരേ ജയിലില്‍ ആക്രമണം. തിഹാര്‍ ജയിലിലെ അന്തേവാസികളും ചില പോലിസുകാരും ചേര്‍ന്ന് വിനയിനെ മര്‍ദ്ദിയ്ക്കുകയും വലതു കൈ അടിച്ചുപൊട്ടിക്കുകയും ചെയ്തതായി അഭിഭാഷകന്‍ എപി സിങാണ് വെളിപ്പെടുത്തിയത്.

ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരേ ജയിലില്‍ നിരന്തരം ആക്രമണുണ്ടാകാറുണ്ട്. കേസിലെ മുഖ്യപ്രതികളിലൊരാളായിരുന്ന ബസ് ഡ്രൈവര്‍ രാംസിങ് കഴിഞ്ഞ മാസം തുങ്ങി മരിച്ചിരുന്നു. രാം സിങ് ആത്മഹത്യ ചെയ്തതല്ലെന്നും കൊലപ്പെടുത്തിയതാണെന്നും കുടുംബാംഗങ്ങള്‍ പരാതി ഉന്നയിച്ചിരുന്നു.

Thihar Jail

മറ്റൊരു പ്രതിയായ അക്ഷയ് കുമാറിനെയും വെറുതെവിട്ടിട്ടില്ല. ഇയാള്‍ക്കെതിരേയും നിരന്തരം ആക്രമണങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന് അഭിഭാഷകന്‍ അറിയിച്ചു. കോടതി നിര്‍ദ്ദേശപ്രകാരം പ്രതികള്‍ക്ക് കനത്ത സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെങ്കിലും ഈ കേസിലെ പ്രതികളെ ആക്രമിക്കാനുള്ള ഒരു പഴുതും സഹതടവുകാര്‍ ഒഴിവാക്കാറില്ല.

ഇന്ത്യന്‍ വ്യോമസേനയിലേക്കുള്ള പരീക്ഷയെഴുതുന്നതിനുവേണ്ടി അധ്യാപകന്റെ സഹായം വേണമെന്നാവശ്യപ്പെട്ട് വിനയ് ശര്‍മ അതിവേഗ കോടതിയ്ക്കു മുന്നില്‍ അപേക്ഷ നല്‍കിയിരുന്നത് വാര്‍ത്തയായിരുന്നു. ഇക്കാര്യത്തില്‍ കോടതി പോലിസിന്റെ അഭിപ്രായം തേടിയിട്ടുണ്ട്. ഈ കേസ് 28നാണ് പരിഗണിയ്ക്കുക.

ദില്ലി മുനീര്‍ക്കരയ്ക്കടുത്ത് ബസ്സില്‍ വെച്ചാണ് പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിയായ കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിച്ച കുട്ടി ഡിസംബര്‍ 29ന് സിംഗപ്പൂര്‍ ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+