കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ എസ് എസ് പത്രങ്ങളുടെ എഡിറ്റര്‍മാരെ മാറ്റി

  • By Leena Thomas
Google Oneindia Malayalam News

RSS
ദില്ലി: നിതിന്‍ ഗഡ്കരിയ്‌ക്കെതിരെ മുഖപ്രസംഗം എഴുതിയ ആര്‍ എസ് എസ് സംഘ് പത്രങ്ങളുടെ എഡിറ്റര്‍മാരെ മാറ്റി. ആര്‍ എസ് എസിന്റെ ഹിന്ദി മുഖപത്രമായ പാഞ്ചജന്യയിലെയും ഇംഗ്ലീഷ് മുഖപത്രമായ ഓര്‍ഗനൈസറിലെയും എഡിറ്റര്‍മാരെ മാറ്റികൊണ്ടാണ് സംഘ് അഴിച്ചു പണി നടത്തിയത്.

പാഞ്ചജന്യ എഡിറ്റര്‍ ബാല്‍ദേവ് ശര്‍മ്മ, ഓര്‍ഗനൈസര്‍ എഡിറ്റര്‍ ആര്‍ ബാലശങ്കര്‍ എന്നിവരെ മാറ്റി കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസം ആര്‍ എസ് എസ് വക്താവ് അറിയിച്ചു. ഹിതേഷ് ശങ്കര്‍, വിജയ് കുമാര്‍ എന്നിവരുമാണ് പാഞ്ചജന്യ, ഓര്‍ഗനൈസര്‍ എന്നിവയില്‍ ചാര്‍ജെടുക്കുന്ന പുതിയ എഡിറ്റര്‍മാര്‍.

ഭാരത് പ്രകാശന്റെ സംസ്ഥാന സെക്രട്ടറി പദം അലങ്കരിക്കുന്നതു കൊണ്ടു മാത്രമാണ് വിജയ് കുമാറിനെ ഓര്‍ഗനൈസറിന്റെ എഡിറ്റര്‍ ചുമതല ഏല്‍പിക്കുന്നതെന്നും പത്രപ്രവര്‍ത്തനത്തില്‍ യാതൊരു മുന്‍പരിചയവും ഇല്ലാത്ത വിജയ് കുമാര്‍ ബാങ്ക് ക്ലര്‍ക്കായി ജോലി ചെയ്തിരുന്നയാളാണ്. എന്നാല്‍ ഇയാളുടെ പേരില്‍ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇദ്ദേഹം ബാങ്കുദ്യോഗം കളഞ്ഞ് മുഴു നീള സംഘ് പ്രവര്‍ത്തകനായി മാറുകയായിരുന്നുവെന്ന് ഓര്‍ഗനൈസര്‍ മുന്‍ എഡിറ്റര്‍ ബാലശങ്കര്‍ പറഞ്ഞു.

ആര്‍ എസ് എസ് അനുഭാവികളായതു കൊണ്ടു മാത്രമാണ് ഇവിടെ ജോലി ചെയ്തിരുന്നതെന്നും സംഘ് അനുഭാവികളാണെന്ന് കരുതി തങ്ങളുടെ വ്യക്തിത്വവും സത്യവും ഉപേക്ഷിക്കണമെന്നില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. എന്നാല്‍ രണ്ടു പത്രങ്ങളില്‍ നിന്നു പോകുന്ന എഡിറ്റര്‍മാരും പത്രപ്രവര്‍ത്തന രംഗത്ത കഴിവുള്ളവരാണെന്നും രണ്ടു എഡിറ്റര്‍മാര്‍ക്കും വേണ്ടത്ര രാഷ്ട്രിയ പാരമ്പര്യമുള്ളവരാണെന്നും ഓര്‍ഗനൈസര്‍ മുതിര്‍ന്ന എഡിറ്റര്‍മാര്‍ പറഞ്ഞു.

പ്രധാനമന്ത്രി പദം മതേതര കാഴ്ചപ്പാടുള്ള വ്യക്തികള്‍ക്കായിരിക്കണം എന്ന നിതിന്‍ ഗഡ്കരിയുടെ പ്രസംഗത്തിനെതിരായും നരേന്ദ്ര മോഡിയെ പിന്‍തുണച്ചുമാണ് ഇവര്‍ സംഘ് പ്രസിദ്ധീകരണങ്ങളില്‍ മുഖപത്രം എഴുതിയത്. ഒരൊറ്റ ആര്‍ എസ് എസ് പ്രവര്‍ത്തകനും ഇതിനെതിരെ ഒരു ചെറു വിരല് പോലും അനക്കാന്‍ തയ്യാറായില്ല. ഭാരത് പ്രകാശന് സ്വയം ഭരണാധികാരമുണ്ടെന്നും എഡിറ്റര്‍മാരുടെ മാറ്റത്തെപറ്റി പ്രത്യേകിച്ച് ഒന്നും പറയുന്നില്ലെന്നും ആര്‍ എസ് എസ് വക്താവ് റാം മാധവ് പറഞ്ഞു

English summary
Editors of two of Rashtriya Swayamsevak Sangh's (RSS) flagship publications Panchjanya (Hindi) and Organiser (English) lost jobs.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X