കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താനെ അപകടം, മരിച്ചവരുടെ എണ്ണം 72 ആയി

Google Oneindia Malayalam News

മുംബൈ: മുംബൈയ്ക്കടുത്തുള്ള താനെയില്‍ തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുന്നു. അപകടം നടന്ന് രണ്ടു ദിവസമായിട്ടും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങികിടക്കുന്നവരെ മുഴുവന്‍ രക്ഷിക്കാന്‍ സാധിച്ചിട്ടില്ല. ഒടുവില്‍ ലഭ്യമായ വിവരങ്ങളനുസരിച്ച് 22 കുട്ടികളടക്കം 72 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. 20 ഓളം പേരെ ഇനിയും കണ്ടെത്തേണ്ടതുണ്ട്.

വനപ്രദേശത്ത് അനധികൃതമായി പണിത കെട്ടിടമാണിതെന്നാണ് താനെ മുന്‍സിപ്പല്‍ അധികൃതരുടെ വാദം. ഇത് ചൂണ്ടിക്കാട്ടി വനംവകുപ്പിന് നിരവധി തവണ പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്ന് മുന്‍സിപ്പല്‍ കമ്മീഷണല്‍ ആര്‍എ രാജീവ് പറഞ്ഞു.

Thane Building Collapse

ഈ മേഖലയില്‍ 250ഓളം അനധികൃത കെട്ടിടങ്ങളാണുള്ളത്. ഇതിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കാന്‍ എംഎസ്ഇബിയോടും നിരവധി തവണ ആവശ്യപ്പെട്ടതാണ്. ബലം പ്രയോഗിച്ച് ഒഴിപ്പിക്കാവുന്ന കേസല്ലിത്. കാരണം ഇവര്‍ക്ക് പലരുടെയും പിന്തുണയുണ്ടായിരുന്നു.

അപകടവുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി മുന്‍സിപ്പല്‍ കമ്മീഷണറെയും സീനിയര്‍ പോലിസ് ഇന്‍സ്‌പെക്ടറെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യപിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് 50000 രൂപ വീതം നല്‍കും. നിരവധി കുട്ടികള്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഉണ്ടെന്നാണ് കരുതുന്നത്. കെട്ടിട ഉടമയ്‌ക്കെതിരേ പോലിസ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ നാലാം നിലയില്‍ 28ഓളം കുടുംബങ്ങള്‍ താമസിച്ചിരുന്നതായി പോലിസ് സ്ഥിരീകരിച്ചു.

English summary
More than 40 hours after the horrific building collapse in Thane, the death toll is still climbing. Seventy one people are reported dead so far and the toll includes nine boys and 13 girls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X