Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളം കുടിച്ചത് 8841 കോടിയുടെ മദ്യം

Beverage Corporation
തിരുവനന്തപുരം: 2012-2013 സാമ്പത്തിക വര്‍ഷത്തില്‍ മലയാളികള്‍ കുടിച്ചുവറ്റിച്ചത് 8841 കോടി രൂപയുടെ മദ്യം. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ സംസ്ഥാനത്തെ കുത്തകവിതരണക്കാരായ കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ തന്നെയാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. തൊട്ടുമുമ്പത്തെ സാമ്പത്തികവര്‍ഷത്തില്‍ ഇത് 7860 കോടി രൂപയായിരുന്നു.

മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഖജനാവിലേക്ക് ഒഴുകിയെത്തിയ നികുതിയുടെ കാര്യത്തിലും റെക്കോഡ് വര്‍ധനവുണ്ടായിട്ടുണ്ട്. 6352 കോടിയുടെ സ്ഥാനത്ത് 7251 കോടിയാണ് സര്‍ക്കാറിനു ലഭിച്ചത്.

708 ബാറുകളിലൂടെയും 383 ഔട്ട് ലെറ്റുകളിലൂടെയുമായി 2.44 കോടി കേസ് മദ്യമാണ് വിറ്റഴിച്ചത്. തൊട്ടുമുമ്പത്തെ വര്‍ഷം ഇത് 2.41 കോടിയായിരുന്നു. ബിയര്‍ വില്‍പ്പനയുടെ കാര്യത്തിലും വന്‍ വര്‍ധനവാണുണ്ടായിട്ടുള്ളത്. 98 ലക്ഷം കേസുകള്‍ വിറ്റ സ്ഥാനത്ത് 1.02 കോടി കേസുകളാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വിറ്റത്.

കുടിയന്മാരുടെ പ്രിയപ്പെട്ട ഇനം റം തന്നെയാണ്. മൊത്തം വിറ്റ മദ്യത്തിന്റെ 55 ശതമാനവും റമ്മായിരുന്നു. 40 ശതമാനത്തോടെ ബ്രാന്‍ഡിയാണ് രണ്ടാം സ്ഥാനത്ത്. വോഡ്ക, ജിന്‍ എന്നിവ നാലു ശതമാനം വീതവും. വിസ്‌കി, വൈന്‍ എന്നിവ ഉപയോഗിക്കുന്നവര്‍ ഒരു ശതമാനം മാത്രമാണുള്ളത്.

മറ്റുവര്‍ഷങ്ങളിലെ കണക്കുകള്‍: 2010-11- 6739 കോടി 2009-10- 5526 കോടി 2008-09- 4631 കോടി 2007-08- 3669 കോടി 2006-07- 3143 കോടി 2005-06- 2635 കോടി 2004-05- 2320 കോടി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+