ഇന്തോനേഷ്യയില്‍ ഭൂചലനം

ഭയചകിതരായി ജനങ്ങള്‍ കൂട്ടത്തോടെ തെരുവിലേക്കിറങ്ങിയിരിക്കുകയാണെന്ന് വാര്‍ത്താഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ ലഭ്യമായ ഡാറ്റകളനുസരിച്ച് പസഫിക് സമൂദ്രത്തില്‍ സുനാമി തിരമാലകള്‍ ഉയരാനുള്ള സാധ്യത കുറവാണ്.
പ്രഭവകേന്ദ്രം കരയിലായതിനാല്‍ സുനാമിയെ കുറിച്ച പേടിക്കേണ്ട കാര്യമില്ലെന്ന് ഇന്തോനേഷ്യന്‍ മെട്രോളജി ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്താക്കി. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. വളരെ കുറഞ്ഞ ജനസംഖ്യമാത്രമുള്ള പ്രദേശമാണിത്.
ലോകത്ത് ഏറ്റവും കൂടുതല്‍ ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളിലൊന്നാണ് ഇന്തോനേഷ്യ. 2004ല്‍ ആച്ചെ പ്രവിശ്യയിലുണ്ടായ കമ്പനം 9.1 രേഖപ്പെടുത്തിയിരുന്നു. 230000 പേരുടെ ജീവനാണ് അന്ന് നഷ്ടമായത്. ഹവായിലുള്ള പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രവും ആശങ്ക വേണ്ടെന്ന് വ്യക്താക്കിയിട്ടുണ്ട്.












Click it and Unblock the Notifications