കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്തോനേഷ്യയില്‍ ഭൂചലനം

Google Oneindia Malayalam News

Earth Quake
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം. പപ്പുവാ പ്രവിശ്യയുടെ തലസ്ഥാനമായ ജയപുരയില്‍ നിന്നും 272 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറും 75 കിലോമീറ്റര്‍ ആഴത്തിലുമായുണ്ടായ കമ്പനം റിക്ടര്‍ സ്‌കെയിലില്‍ 7.2 രേഖപ്പെടുത്തി.

ഭയചകിതരായി ജനങ്ങള്‍ കൂട്ടത്തോടെ തെരുവിലേക്കിറങ്ങിയിരിക്കുകയാണെന്ന് വാര്‍ത്താഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ ലഭ്യമായ ഡാറ്റകളനുസരിച്ച് പസഫിക് സമൂദ്രത്തില്‍ സുനാമി തിരമാലകള്‍ ഉയരാനുള്ള സാധ്യത കുറവാണ്.

പ്രഭവകേന്ദ്രം കരയിലായതിനാല്‍ സുനാമിയെ കുറിച്ച പേടിക്കേണ്ട കാര്യമില്ലെന്ന് ഇന്തോനേഷ്യന്‍ മെട്രോളജി ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്താക്കി. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. വളരെ കുറഞ്ഞ ജനസംഖ്യമാത്രമുള്ള പ്രദേശമാണിത്.

ലോകത്ത് ഏറ്റവും കൂടുതല്‍ ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളിലൊന്നാണ് ഇന്തോനേഷ്യ. 2004ല്‍ ആച്ചെ പ്രവിശ്യയിലുണ്ടായ കമ്പനം 9.1 രേഖപ്പെടുത്തിയിരുന്നു. 230000 പേരുടെ ജീവനാണ് അന്ന് നഷ്ടമായത്. ഹവായിലുള്ള പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രവും ആശങ്ക വേണ്ടെന്ന് വ്യക്താക്കിയിട്ടുണ്ട്.

English summary
An earthquake measuring 7.2 magnitude struck 256 km (159 miles) east of Enarotali in Irian Jaya, Indonesia on Saturday, the US Geological Survey said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X