മുഷാറഫിന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളി
ലാഹോര്‍: മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫിന്റെ നാമനിര്‍ദ്ദേശപത്രിക റിട്ടേണിങ് ഓഫിസര്‍ തള്ളി. പഞ്ചാബ് പ്രവിശ്യയിലെ കസൂര്‍ മണ്ഡലത്തിലാണ് മുന്‍ സൈനിക മേധാവി പത്രിക നല്‍കിയിരുന്നത്. നാലുവര്‍ഷം നീണ്ട രാഷ്ട്രീയ വനവാസത്തിനുശേഷം കഴിഞ്ഞ മാസം നാട്ടില്‍ തിരിച്ചെത്തിയ മുഷാറഫിന് വെളളിയാഴ്ച തിരിച്ചടികളുടെ ദിവസമായിരുന്നു.
രാജ്യദ്രോഹക്കുറ്റം ആരോപിച്ച് പാകിസ്താന് മുസ്ലീം ലീഗ് അഭിഭാഷകന് സുപ്രിം കോടതിയില്‍ നല്കിയ പരാതി പരിഗണിയ്ക്കാന്‍ കോടതി തീരുമാനിച്ച പശ്ചാത്തലത്തിലുള്ള ഈ നടപടി ശ്രദ്ധേയമാണ്. പത്രികയിലുള്ള ഒപ്പും ദേശീയ ഐഡന്റി കാര്‍ഡിലുള്ള ഒപ്പും വ്യത്യസ്തമായതിനാലാണ് കസൂരിലെ പത്രിക തള്ളിയതെന്ന് റിട്ടേണിങ് ഓഫിസര്‍ മുഹമ്മദ് സലീം വ്യക്തമാക്കിയിട്ടുണ്ട്.

കറാച്ചി, ഇസ്ലാമാബാദ്, ചിത്രാള്‍ മണ്ഡലങ്ങളിലും മുഷാറഫ് പത്രിക നല്‍കിയിട്ടുണ്ട്. ജാവേദ് കസൂരി എന്ന അഭിഭാഷകന് മുഖേന നവാസ് ഷെരീഫിന്റെ പാര്‍ട്ടി എല്ലാ മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പ് വരണാധികാരികള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഭരണഘടനയിലെ 62, 63 വകുപ്പുകള്‍ അനുസരിച്ച് മുഷാറഫിന് തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാന്‍ യോഗ്യതയില്ലെന്നാണ് ആരോപണം.
തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്നയാള്ക്ക് സ്വഭാവഗുണം ഉണ്ടായിരിക്കേണ്ടതുണ്ട്. അധികാരത്തിലിരിക്കുന്ന സമയത്ത് മുതിര്‍ന്ന ജഡ്ജിമാരെ പുറത്താക്കുകയും രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്ത മുഷാറഫ് രാജ്യദ്രോഹിയാണെന്ന് പരാതിയില്‍ ആരോപിക്കുന്നു.
ബാക്കിയുള്ള മണ്ഡലങ്ങളുടെ കാര്യത്തിലും ഉടന്‍ തീരുമാനമുണ്ടാകുമെന്നറിയുന്നു. പത്രിക തള്ളിയതിനെ കുറിച്ച് പര്‍വേസോ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ഓള് പാകിസ്താന് മുസ്ലീം ലീഗോ പ്രതികരിയ്ക്കാന്‍ തയ്യാറായിട്ടില്ല.
-
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ












Click it and Unblock the Notifications