കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഷാറഫിന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളി

Google Oneindia Malayalam News

ലാഹോര്‍: മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫിന്റെ നാമനിര്‍ദ്ദേശപത്രിക റിട്ടേണിങ് ഓഫിസര്‍ തള്ളി. പഞ്ചാബ് പ്രവിശ്യയിലെ കസൂര്‍ മണ്ഡലത്തിലാണ് മുന്‍ സൈനിക മേധാവി പത്രിക നല്‍കിയിരുന്നത്. നാലുവര്‍ഷം നീണ്ട രാഷ്ട്രീയ വനവാസത്തിനുശേഷം കഴിഞ്ഞ മാസം നാട്ടില്‍ തിരിച്ചെത്തിയ മുഷാറഫിന് വെളളിയാഴ്ച തിരിച്ചടികളുടെ ദിവസമായിരുന്നു.

രാജ്യദ്രോഹക്കുറ്റം ആരോപിച്ച് പാകിസ്താന്‍ മുസ്ലീം ലീഗ് അഭിഭാഷകന്‍ സുപ്രിം കോടതിയില്‍ നല്‍കിയ പരാതി പരിഗണിയ്ക്കാന്‍ കോടതി തീരുമാനിച്ച പശ്ചാത്തലത്തിലുള്ള ഈ നടപടി ശ്രദ്ധേയമാണ്. പത്രികയിലുള്ള ഒപ്പും ദേശീയ ഐഡന്റി കാര്‍ഡിലുള്ള ഒപ്പും വ്യത്യസ്തമായതിനാലാണ് കസൂരിലെ പത്രിക തള്ളിയതെന്ന് റിട്ടേണിങ് ഓഫിസര്‍ മുഹമ്മദ് സലീം വ്യക്തമാക്കിയിട്ടുണ്ട്.

Musharraf

കറാച്ചി, ഇസ്ലാമാബാദ്, ചിത്രാള്‍ മണ്ഡലങ്ങളിലും മുഷാറഫ് പത്രിക നല്‍കിയിട്ടുണ്ട്. ജാവേദ് കസൂരി എന്ന അഭിഭാഷകന്‍ മുഖേന നവാസ് ഷെരീഫിന്റെ പാര്‍ട്ടി എല്ലാ മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പ് വരണാധികാരികള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഭരണഘടനയിലെ 62, 63 വകുപ്പുകള്‍ അനുസരിച്ച് മുഷാറഫിന് തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാന്‍ യോഗ്യതയില്ലെന്നാണ് ആരോപണം.

തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്നയാള്‍ക്ക് സ്വഭാവഗുണം ഉണ്ടായിരിക്കേണ്ടതുണ്ട്. അധികാരത്തിലിരിക്കുന്ന സമയത്ത് മുതിര്‍ന്ന ജഡ്ജിമാരെ പുറത്താക്കുകയും രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്ത മുഷാറഫ് രാജ്യദ്രോഹിയാണെന്ന് പരാതിയില്‍ ആരോപിക്കുന്നു.

ബാക്കിയുള്ള മണ്ഡലങ്ങളുടെ കാര്യത്തിലും ഉടന്‍ തീരുമാനമുണ്ടാകുമെന്നറിയുന്നു. പത്രിക തള്ളിയതിനെ കുറിച്ച് പര്‍വേസോ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ഓള്‍ പാകിസ്താന്‍ മുസ്ലീം ലീഗോ പ്രതികരിയ്ക്കാന്‍ തയ്യാറായിട്ടില്ല.

English summary
Pakistan's election board barred on Friday former President Pervez Musharraf from contesting polls in one constituency,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X