കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആധാര്‍കാര്‍ഡില്‍ ആള്‍ക്കു പകരം മരവും മൃഗങ്ങളും

Google Oneindia Malayalam News

Nilekani
ദില്ലി: സര്‍ക്കാര്‍ ഏറെ കൊട്ടി ഘോഷിച്ചു നടപ്പാക്കുന്ന ആധാര്‍ കാര്‍ഡ് പദ്ധതിയ്‌ക്കെതിരേ പരാതികള്‍ വ്യാപകമാകുന്നു. കാര്‍ഡിനു സമാനമായ ആധാര്‍ ലെറ്ററുകളില്‍ വ്യക്തികളുടെ ഫോട്ടോയ്ക്കു പകരം മരങ്ങളും മൃഗങ്ങളും കെട്ടിടങ്ങളുമാണുള്ളത്. ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഫോട്ടോ മാറി പോയെന്ന് 14817 പേരാണ് പരാതി നല്‍കിയിട്ടുള്ളത്. 3858 പേരുടെ ഫോട്ടോയുടെ സ്ഥാനത്ത് മരങ്ങളോ മൃഗങ്ങളോ പ്രിന്റ് ചെയ്തുവന്നതായി റിപ്പോര്‍ട്ടുണ്ട്. മൊത്തം 19493 കാര്‍ഡുകളാണ് ഇത്തരത്തില്‍ മാറിയിട്ടുള്ളതെന്ന് വിവരാവകാശനിയമപ്രകാരം സ്വീകരിച്ച വിവരങ്ങള്‍ വ്യക്തമാക്കുന്നു.

പ്രിന്റിങ് സോഫ്റ്റ്‌വെയറില്‍ വന്ന പിഴവാണ് ഈ തെറ്റിനു കാരണമെന്ന് യൂനിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. പിഴവ് വന്നതിനെ തുടര്‍ന്ന് ഓട്ടോമാറ്റിക്കായി ചിത്രങ്ങളെടുക്കുകയായിരുന്നു. പ്രിന്റിങില്‍ മാത്രമേ ഈ പ്രശ്‌നമുള്ളൂ. ഡാറ്റകള്‍ നൂറുശതമാനവും ശരിയാണ്.

ഓരോ പൗരനെയും അതുല്യമായ ഒരു നമ്പറിലൂടെ തിരിച്ചറിയുകയാണ് യുഐഡി കൊണ്ട് സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്. ആസൂത്രണ കമ്മീഷനു കീഴിലുള്ള യുഐഡിഎഐയ്ക്കാണ് ഇതിന്റെ ചുമതല. ഇന്ത്യയില്‍ താമസിക്കുന്ന ഏതൊരാള്‍ക്ക് ആധാര്‍ കാര്‍ഡ് സ്വന്തമാക്കാം. പക്ഷേ, ഒരാള്‍ക്ക് ഒരൊറ്റ നമ്പര്‍ മാത്രമേ പാടുള്ളൂ. ഒന്നിലേറെ നമ്പര്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്.

English summary
People received Aadhaar letters with photographs of trees, animals or buildings in place of their own.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X