കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിപി ഒരു വര്‍ഷം കൊന്നൊടുക്കുന്നത് 94 ലക്ഷം പേരെ

Google Oneindia Malayalam News

WHO
ദില്ലി: ലോകത്തെ ഏറ്റവും കൂടുതല്‍ ആളുകളുടെ ജീവന്‍ നഷ്ടപ്പെടുത്തുന്ന അസുഖങ്ങളിലൊന്നാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം(ബിപി). ഓരോ വര്‍ഷവും 94 ലക്ഷത്തോളം പേരാണ് ഈ അസുഖത്തെ തുടര്‍ന്ന്് മരണമടയുന്നത്. ലോക ആരോഗ്യദിനത്തിന്റെ ഭാഗമായി ലോകാരോഗ്യ സംഘടനയാണ് ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്തുവിട്ടിട്ടുള്ളത്.

ലോകത്തെ മൂന്നില്‍ ഒരാള്‍ക്ക് ഈ അസുഖമുണ്ടെന്നാണ് കണക്കാക്കുന്നത്. 2030 ആകുമ്പോഴേക്കും ഇന്ത്യയിലെ 21.4 കോടി ജനങ്ങള്‍ ഈ അസുഖത്തിന്റെ പിടിയിലാകും.

ചെറുപ്പക്കാരിലാണ് ഈ അസുഖം പടര്‍ന്നു പിടിയ്ക്കുന്നത്. പുരുഷന്മാരില്‍ 33 ശതമാനവും സ്ത്രീകളില്‍ 32 ശതമാനവും ഹൈപ്പര്‍ ടെന്‍ഷനോ ഹൈ ബ്ലഡ് പ്രഷറോ ഉള്ളവരാണ്.

ഈ അസുഖമുള്ളരില്‍ പകുതി പേര്‍ക്കും ഇതുണ്ടെന്ന് അറിയില്ലെന്നതാണ് ഏറ്റവും വിചിത്രമായ കാര്യം. അസുഖത്തിന്റെ പാരമ്പര്യമില്ലെന്ന് ആശ്വസിക്കാന്‍ വരട്ടെ. തിരിച്ചറിഞ്ഞ രോഗികളില്‍ 40 ശതമാനം പേരുടെയും കുടുംബത്തില്‍ മറ്റാര്‍ക്കും ഈ അസുഖം ഇല്ല. ഇതോടൊപ്പം പ്രമേഹം കൂടിയെത്തുന്നതോടെ ഹൃദ്രോഗത്തിനുള്ള സാധ്യത വര്‍ധിക്കുന്നു.

ജീവിതരീതിയില്‍ മാറ്റം വരുത്തിയില്‍ രക്തസമ്മര്‍ദ്ദം ഗണ്യമായി വെട്ടികുറയ്ക്കാന്‍ സാധിക്കും. പുകവലി, അമിതമായ ഉപ്പ് എന്നിവയാണ് നിര്‍ബന്ധമായും ഒഴിവാക്കേണ്ടത്. ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കനുസരിച്ച് ബ്ലഡ് പ്രഷര്‍ മരുന്നിനും ചികിത്സയ്ക്കുമായി 4300 കോടി രൂപയാണ് ഇന്ത്യയിലെ രോഗികള്‍ ചെലവഴിക്കുന്നത്.

English summary
It's World Health Day on Sunday and the focus is on one of the biggest killers of this century. High blood pressure which affects one in three adults globally and 214 million Indians are projected to by hypertensive by 2030
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X