ഇന്ത്യയ്ക്ക് ചുറ്റും ചൈനീസ് മുങ്ങിക്കപ്പലുകള്‍

മേഖലയിലെ രാജ്യങ്ങളുമായി ചൈന തന്ത്രപ്രധാനമായ കരാറുകള്‍ ഒപ്പുവെച്ചിട്ടുണ്ട്. ബംഗ്ലാദേശിലെ ചിറ്റഗോങ്, മ്യാന്മാറിലെ സിത്‌വെ, കൊക്കോ ദ്വീപ്, ലങ്കയിലെ ഹമ്പാന്റോത, പാകിസ്താനിലെ ഗ്വാഡര്‍ എന്നീ തുറമുഖങ്ങളില്‍ ചൈനയ്ക്ക് എപ്പോള്‍ വേണമെങ്കിലും കപ്പലുകള്‍ അടുപ്പിക്കാന്‍ സാധിക്കും.
ഇന്ത്യന്‍ മഹാസമൂദ്രത്തില്‍ ഇന്ത്യയ്ക്കുള്ള ആധിപത്യം കുറയ്ക്കുകയാണ് ചൈനയുടെ ലക്ഷ്യം. ആണവ പ്രഹരശേഷിയുള്ള ചൈനീസ് മുങ്ങിക്കപ്പലകള്‍ വരെ ഇന്ത്യന്‍ സമൂദ്രത്തില്‍ ഒളിച്ചുകിടപ്പുണ്ടെന്ന് പ്രതിരോധമന്ത്രാലയം തന്നെ പുറത്തുവിട്ട രേഖകളാണ് വ്യക്തമാക്കുന്നത്.
തമിഴ് വിഷയത്തില്‍ ഇന്ത്യയും ലങ്കയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ മുതലാക്കി കൂടുതല്‍ തുറമുഖങ്ങളുടെ നിയന്ത്രണം പിടിച്ചെടുക്കാനാണ് ചൈന ശ്രമിയ്ക്കുന്നത്. ഘടകകക്ഷികളുടെ സമ്മര്‍ദ്ദത്തില്‍ വിദേശനയത്തില്‍ വെള്ളം ചേര്‍ക്കാന്‍ തുടങ്ങിയതിന് ഇന്ത്യ ഭാവിയില്‍ വലിയ വില തന്നെ നല്‍കേണ്ടി വരുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ലങ്കയ്ക്ക് അരികെയുള്ള മാലിയിലും പാകിസ്താനും ചൈനയും നോട്ടമിട്ടിട്ടുണ്ട്.












Click it and Unblock the Notifications