പരീക്ഷക്കിടെ 12കാരന്‍ പാമ്പുകടിയേറ്റു മരിച്ചു

സ്‌കൂളില്‍ നിന്നും കുട്ടി പാമ്പുകടിയേറ്റ് മരിച്ചതോടെ ജനം അക്രമാസക്തരായി. പ്രദേശത്തെ എംഎല്‍എയും ഉന്നത ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. കുട്ടിയെ പാമ്പുകടിച്ചതിന്റെ പേരില്‍ നാല് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്ന് ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസര്‍ ധുനേന്ദ്ര ബിസന്‍ അറിയിച്ചു.
പഴകി പൊളിഞ്ഞ ഈ കെട്ടിടത്തില്‍ പരീക്ഷ നടത്തരുതെന്ന് ആറു മാസം മുമ്പു തന്നെ നിര്‍ദ്ദേശം നല്‍കിയതാണ്. പക്ഷേ സ്ഥലപരിമിതി മൂലം ഇത്തവണയും ഈ പഴയ കെട്ടിടം ഉപയോഗിക്കുകയായിരുന്നു. ഈ മേഖലയില്‍ 26ഓളം സ്‌കൂളുകളുടെ കെട്ടിടങ്ങള്‍ പൊളിയ്ക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയതാണ്.
പരീക്ഷ ഹാളിലാണ് കുട്ടി മരിച്ചത്. അതുകൊണ്ടു തന്നെ ഉത്തരവാദപ്പെട്ടവര്‍ക്കെതിരേ കൊലക്കുറ്റത്തിനു തന്നെ കേസെടുക്കും-ബര്‍ഖത് പോലിസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് ഭഗത് സിങ് അറിയിച്ചു.












Click it and Unblock the Notifications