പള്ളിപണിയുന്നതിനെതിരേ സംഘപരിവാരം

ജില്ലാ ഭരണകൂടത്തില്‍ നിന്നും ഇതിനാവശ്യമായ എല്ലാ അനുമതിയും വാങ്ങിയിട്ടുണ്ട്. എന്നാല്‍ സംഘപരിവാരസംഘടനകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഗംഗൊല്ലി പഞ്ചായത്ത് നിര്‍മാണപ്രവര്‍ത്തനം തടയുകയാണ്-മദ്രസാ സെക്രട്ടറി മൗലാനാ അബ്ദുല്‍ ബാസിത് നദ്‌വി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.
ഉഡുപ്പിയില്‍ വര്‍ഗ്ഗീയ ലഹളയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിലൊന്നാണ് ഗംഗൊല്ലി. ഏപ്രില്‍ രണ്ടിന് ഹിന്ദു ജാഗരണ്‍ വേദിയുടെ ആഭിമുഖ്യത്തില്‍ ഗ്രാമപഞ്ചായത്തിനു മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചിരുന്നു. നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് പള്ളി പണിയുന്നത്. ഇത് തടഞ്ഞില്ലെങ്കില്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഹിന്ദു നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നീതി ലഭിക്കുന്നതിനായി മദ്രസാ ഭാരവാഹികള്‍ ഹൈക്കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്.












Click it and Unblock the Notifications