കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പള്ളിപണിയുന്നതിനെതിരേ സംഘപരിവാരം

Google Oneindia Malayalam News

Udupi Mosque
ബാംഗ്ലൂര്‍: ഉഡുപ്പിക്കടുത്തുള്ള ഗംഗൊല്ലി ഗ്രാമത്തില്‍ നിയമാനുസൃതം പണിയുന്ന മുസ്ലീം പള്ളിയ്‌ക്കെതിരേ സംഘപരിവാരസംഘടനകള്‍ രംഗത്ത്. ഗ്രാമം കേന്ദ്രീകരിച്ച് കഴിഞ്ഞ 35 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന മദ്രസാ മിസ്ബാഹ് ഉല്‍ ഉലൂം എന്ന സ്ഥാപനമാണ് പുതിയ പള്ളി പണിയുന്നത്. നിലവിലുള്ള പള്ളിയില്‍ വിശ്വാസികള്‍ക്ക് വേണ്ടത്ര സൗകര്യമില്ലാത്തതിനാലാണ് പുതിയ പള്ളി.

ജില്ലാ ഭരണകൂടത്തില്‍ നിന്നും ഇതിനാവശ്യമായ എല്ലാ അനുമതിയും വാങ്ങിയിട്ടുണ്ട്. എന്നാല്‍ സംഘപരിവാരസംഘടനകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഗംഗൊല്ലി പഞ്ചായത്ത് നിര്‍മാണപ്രവര്‍ത്തനം തടയുകയാണ്-മദ്രസാ സെക്രട്ടറി മൗലാനാ അബ്ദുല്‍ ബാസിത് നദ്‌വി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

ഉഡുപ്പിയില്‍ വര്‍ഗ്ഗീയ ലഹളയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിലൊന്നാണ് ഗംഗൊല്ലി. ഏപ്രില്‍ രണ്ടിന് ഹിന്ദു ജാഗരണ്‍ വേദിയുടെ ആഭിമുഖ്യത്തില്‍ ഗ്രാമപഞ്ചായത്തിനു മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചിരുന്നു. നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് പള്ളി പണിയുന്നത്. ഇത് തടഞ്ഞില്ലെങ്കില്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഹിന്ദു നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നീതി ലഭിക്കുന്നതിനായി മദ്രസാ ഭാരവാഹികള്‍ ഹൈക്കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്.

English summary
Hindutva activists stalled the construction of a mosque that had completed all legal formalities, in the village of of Gangolli in Udupi, Karnataka.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X