വടകരയില്‍ അപകടം: 3 എന്‍ഐടി വിദ്യാര്‍ഥികള്‍ മരിച്ചു

കോഴിക്കോട് എന്‍ഐടി വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. രണ്ടുപേര്‍ അപകസ്ഥലത്തുവച്ചുതന്നെ മരിയ്ക്കുകയായിരുന്നു, മറ്റൊരാള്‍ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.
റാണി പബ്ലിക് സ്‌കൂളിലേയ്ക്ക് പ്രവേശന പരീക്ഷ എവുതാന്‍ പോകുന്നതിനിടെ രാവിലെ 8.45 ഓടെയാണ് അപകടം സംഭവിച്ചത്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ പരിക്ക് അതീവ ഗുരുതരമാണെന്നാണ് ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ട്.
ആന്ധ്ര സ്വദേശികളായ ഗജിലേഷ് രാംകുമാര്‍, ഹരീഷ് (21), ഹിതേഷ് (21) എന്നിവരാണ് മരിച്ച രണ്ടുപേര്‍, കോഴിക്കോട് എന്‍ഐടിയിലെ മൂന്നാംവര്‍ഷ ബിടെക് വിദ്യാര്‍ഥികളാണ് ഇവര്‍.












Click it and Unblock the Notifications