പ്രണയമുണ്ടായിരുന്നുവെന്ന് പോപ്പ്

അടുത്തമാസം പ്രസിദ്ധീകരിക്കുന്ന തന്റെ, 'സ്വര്‍ഗത്തിലും ഭൂമിയിലും' എന്ന പുസ്തകത്തിലാണ് പാപ്പയുടെ ഈ വെളിപ്പെടുത്തല്‍. ഒരു ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍വെച്ചാണ് പെണ്‍കുട്ടിയെ കണ്ടതെന്നും അതിനുശേഷം ഒരാഴ്ചയോളം തനിക്കു ശരിക്ക് പ്രാര്‍ഥിക്കാന്‍ കഴിഞ്ഞില്ലെന്നും പാപ്പ പറയുന്നു. ആ കുട്ടിയുടെ സൗന്ദര്യത്തില്‍ താന്‍ വീണുപോയെന്നും അതില്‍ നിന്നും മനസ്സിനെ പിന്തിരിപ്പിക്കാന്‍ വല്ലാതെ പാടുപെട്ടുപോയെന്നും പാപ്പ വ്യക്തമാക്കുന്നുണ്ട്.
പുസ്തകത്തില്‍ ബൈബിളിലും ക്രിസ്തുമതത്തിലും സ്ത്രീകല്‍ക്കുള്ള പ്രാധാന്യത്തെക്കുറിച്ച് പാപ്പ പുസ്തകത്തില്‍ പറയുന്നുണ്ട്, പൗരോഹിത്യവൃത്തിയുമായി ബന്ധപ്പെട്ട വ്യവസ്ഥകളില്‍ സ്ത്രീകള്‍ക്കനുകൂലമായ മാറ്റം വരുത്തുമോയെന്നകാര്യത്തില്‍ അദ്ദേഹം പ്രത്യേകിച്ച് ഒന്നും പറയുന്നില്ല.
ബ്യൂണസ് ഏറിസില്‍ ആര്‍ച്ച് ബിഷപ്പായിരുന്ന കാലത്ത് 2010ല്‍ സ്പാനിഷ് ഭാഷയില്‍ പ്രസിദ്ധീകരിച്ച പുസ്തകമാണ് ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കാന്‍ പോകുന്നത്.












Click it and Unblock the Notifications