• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രണയമുണ്ടായിരുന്നുവെന്ന് പോപ്പ്‌

  • By Lakshmi

വത്തിക്കാന്‍ സിറ്റി: വൈദികപട്ടത്തിന് പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ തനിയ്‌ക്കൊരു പ്രണയമുണ്ടായിരുന്നതായി ഫ്രാന്‍സിസ് പാപ്പയുടെ വെളിപ്പെടുത്തല്‍. അക്കാലത്ത് വൈദികനാവണോ പ്രേമിക്കണോ എന്ന ആശയക്കുഴപ്പത്തില്‍ താന്‍ അകപ്പെട്ടുപോയെന്നും ഒടുവില്‍ ദൈവവിളി കേള്‍ക്കാന്‍തന്നെ തീരുമാനിയ്ക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

അടുത്തമാസം പ്രസിദ്ധീകരിക്കുന്ന തന്റെ, 'സ്വര്‍ഗത്തിലും ഭൂമിയിലും' എന്ന പുസ്തകത്തിലാണ് പാപ്പയുടെ ഈ വെളിപ്പെടുത്തല്‍. ഒരു ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍വെച്ചാണ് പെണ്‍കുട്ടിയെ കണ്ടതെന്നും അതിനുശേഷം ഒരാഴ്ചയോളം തനിക്കു ശരിക്ക് പ്രാര്‍ഥിക്കാന്‍ കഴിഞ്ഞില്ലെന്നും പാപ്പ പറയുന്നു. ആ കുട്ടിയുടെ സൗന്ദര്യത്തില്‍ താന്‍ വീണുപോയെന്നും അതില്‍ നിന്നും മനസ്സിനെ പിന്തിരിപ്പിക്കാന്‍ വല്ലാതെ പാടുപെട്ടുപോയെന്നും പാപ്പ വ്യക്തമാക്കുന്നുണ്ട്.

പുസ്തകത്തില്‍ ബൈബിളിലും ക്രിസ്തുമതത്തിലും സ്ത്രീകല്‍ക്കുള്ള പ്രാധാന്യത്തെക്കുറിച്ച് പാപ്പ പുസ്തകത്തില്‍ പറയുന്നുണ്ട്, പൗരോഹിത്യവൃത്തിയുമായി ബന്ധപ്പെട്ട വ്യവസ്ഥകളില്‍ സ്ത്രീകള്‍ക്കനുകൂലമായ മാറ്റം വരുത്തുമോയെന്നകാര്യത്തില്‍ അദ്ദേഹം പ്രത്യേകിച്ച് ഒന്നും പറയുന്നില്ല.

ബ്യൂണസ് ഏറിസില്‍ ആര്‍ച്ച് ബിഷപ്പായിരുന്ന കാലത്ത് 2010ല്‍ സ്പാനിഷ് ഭാഷയില്‍ പ്രസിദ്ധീകരിച്ച പുസ്തകമാണ് ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കാന്‍ പോകുന്നത്.

English summary
The Pope underlined the role of women in the Catholic faith on Wednesday, as a book to be published in English for the first time revealed he was in love,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X