12 കാരിയെ ബലാത്സംഗം ചെയ്ത അച്ഛന്‍ അറസ്റ്റില്‍

കൂട്ടുകാരനെയും കൂട്ടി വീട്ടിലെത്തിയാണ് ഇയാള്‍ മകളെ പീഡിപ്പിച്ചുവന്നത്. മാസങ്ങള്‍ക്കു മുന്‍പേ തന്നെ ഇയാളുടെ ഭാര്യ വിവാഹമോചനത്തിന് കേസ് കൊടുത്തിരിക്കുകയാണ്. ഗാര്‍ഹിക പീഡന നിയമപ്രകാരവും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരം രോഹിണി കോടതിയിലെത്തിയാണ് പെണ്‍കുട്ടിയും അമ്മയും പരാതി നല്‍കിയത്.
നിരവധി തവണ അച്ഛന്‍ തന്നെ ബലാത്സംഗം ചെയ്തതായി പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു. പലപ്പോഴും അച്ഛന്റെ കൂട്ടുകാരനും കൂടെ ഉണ്ടായിരുന്നു. ബലാത്സംഗം ചെയ്തതിന് പുറമേ സംഭവം പുറത്തുപറയരുത് എന്ന് കുട്ടിയെ ഇരുവരും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കോടതി നിര്‍ദ്ദേശ പ്രകാരം പോലീസ് ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തു.
വടക്കന്‍ ദില്ലിയിലെ കാഞ്ചവാലയിലാണ് സംഭവം. ഇയാളുടെ കൂട്ടുകാരനു വേണ്ടി പോലീസ് തിരച്ചില്‍ തുടരുകയാണ്.












Click it and Unblock the Notifications