ഗുരുവിന്റെ വിയോഗത്തില്‍ സന്ന്യാസിമാരുടെ അഗ്നിഹുതി

അഗ്നിശമന സേനാംഗങ്ങളും പോലിസും സ്ഥലത്തെത്തിയതിനുശേഷമാണ് മൂന്നു പേരുടെയും കത്തിക്കരിഞ്ഞ ദേഹങ്ങള്‍ പുറത്തെടുത്തത്. ഇവരുടെ ആത്മഹത്യാകുറിപ്പ് പോലിസിനു ലഭിച്ചിട്ടുണ്ട്.
ചൗളി മഠത്തിലെ മുഖ്യപുരോഹിതനായിരുന്നു ഗണേഷാനന്ദ സ്വാമിയുടെ നിഗൂഡമായ മരണം മൂന്നു പേരെയും അലട്ടിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണ് സ്വാമി മരിച്ചത്. ഈ മഠത്തിലെ മുഖ്യവിശ്വാസികളില്‍ ഭൂരിഭാഗം പേരും ലിംഗായത്ത് വിഭാഗത്തില്‍ നിന്നുള്ളവരാണ്
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഈ ആശ്രമം വിവാദങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. ഇതിനിടെയാണ് ഗണേഷാനന്ദ സ്വാമിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.












Click it and Unblock the Notifications