Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹെല്‍മറ്റില്ല; 9 എംഎല്‍എമാര്‍ക്ക് പെറ്റി

goa
പനാജി: ഹെല്‍മറ്റില്ലാതെ ബൈക്കോടിച്ച ഒമ്പത് എം എല്‍ എ മാര്‍ക്ക് പെറ്റി. അതിശയപ്പെടേണ്ട, സംഗതി കേരളത്തിലല്ല. അങ്ങ് ഗോവയിലാണ്. ഹെല്‍മറ്റില്ലാതെ ബൈക്കോടിച്ച് നിയമസഭയിലേക്ക് വന്ന 9 എം എല്‍ എ മാരെയാണ് ഗതാഗത വകുപ്പ് പിടിച്ച് പെറ്റിയടിച്ച് വിടുന്നത്. ഇതില്‍ ഭരണകക്ഷിയായ ബി ജെ പിയുടെ അഞ്ച് എം എല്‍ എ മാരും പെടും.

ട്രാന്‍സ്‌പോര്‍ട്ട് ഡയറക്ടര്‍ അരുണ്‍ ദേശായിയാണ് എം എല്‍ എമാര്‍ക്ക് പിഴ ചുമത്തിയത്. ഗ്ലെന്‍ ടിക്ലോ, മൈക്കല്‍ ലോബോ, നിലേഷ് കാബ്രല്‍, പ്രമോദ് സാവന്ത്, കാര്‍ലോസ് അല്‍മൈഡ എന്നീ ബി ജെ പി എം എല്‍ എ മാരാണ് ഹെല്‍മറ്റ് വെക്കാതെ നിയമസഭാപരിസരത്ത് ബൈക്കോടിച്ചത്. ഇവര്‍ക്കൊപ്പം തൊഴില്‍ മന്ത്രിയായ അവര്‍ട്ടാനോ ഫെര്‍ണാഡോ, നരേഷ് സവാല്‍, ഖാവുണ്ടെ എന്നീ സ്വതന്ത്ര എം എല്‍ മാരും ഗോവ വികാസ് പാര്‍്ട്ടിയുടെ മിക്കി പാച്ചെക്കോ എന്നിവര്‍ക്കുമാണ് പണി കിട്ടിയത്.

എന്നാല്‍ എം എല്‍ എ മാര്‍ക്ക് ഫൈന്‍ ചുമത്തുന്നത് സംബന്ധിച്ച് തനിക്ക് അറിയിപ്പൊന്നും ലഭിച്ചില്ലെന്ന് ഗോവ നിയമസഭാ സ്പീക്കര്‍ രാജേന്ദ്ര അര്‍ലേകര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. എന്നാല്‍ സംഭവം നടന്നത് നിയമസഭാ മന്ദിരത്തിന് പുറത്തായതിനാല്‍ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് ഡയറക്ടറുടെ പക്ഷം.

എം എല്‍ എ മാര്‍ ട്രാഫിക് നിയമം ലംഘിച്ച കാര്യം ഗതാഗത മന്ത്രി രാമകൃഷ്ണ ധവാലികറിനെ അറിയിക്കും എന്നും ട്രാന്‍സ്‌പോര്‍ട്ട് ഡയറക്ടര്‍ അരുണ്‍ ദേശായി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+