കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജീവ് ഗാന്ധി ബ്രോക്കറെന്ന് വിക്കിലീക്‌സ്

Google Oneindia Malayalam News

rajiv gandhi
ദില്ലി: പ്രധാനമന്ത്രിയാകുന്നതിനു മുന്‍പ് രാജീവ് ഗാന്ധി സ്വീഡനിലെ ആയുധ കമ്പനിക്ക് വേണ്ടി ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതായി വെളിപ്പെടുത്തല്‍. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സുമുഖനായ പ്രധാനമന്ത്രിയെക്കുറിച്ച് ജൂലിയന്‍ അസാന്‍ജിന്റെ വിക്കിലീക്‌സാണ് ആരോപണവുമായി രംഗത്തെത്തിയത്. കിസിന്‍ജര്‍ കേബിള്‍സ് എന്ന പേരില്‍ പുറത്തുവിട്ട രേഖകളിലാണ് രാജീവ് ഗാന്ധിയെക്കുറിച്ച് പരാമര്‍ശങ്ങളുള്ളത്.

1970 ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് പൈലറ്റ് ആയിരിക്കെയാണ് രാഹുല്‍ ഗാന്ധി സ്വീഡനിലെ സാബ് സ്‌കാനിയയുടെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്നത്. 1969 മുതല്‍ 1977വരെ ഹെന്റി കിസിന്‍ജര്‍ വിദേശകാര്യ സെക്രട്ടറിയായിരുന്ന സമയത്തെ രേഖകളിലെ വിവരമാണിത്. ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന് സാബ് സ്‌കാനിയ കമ്പനിയുടെ വിഗ്ഗന്‍ പോര്‍വിമാനങ്ങള്‍ വില്‍ക്കുന്നതിനായുള്ള കരാര്‍ നേടുന്നതിന് വേണ്ടിയാണ് രാഹുല്‍ ഗാന്ധിയെ കമ്പനി ഇടനിലക്കാരനാക്കിയത്.

ഗാന്ധികുടുംബാംഗമായ രാജീവിന്റെ സ്വാധീനമാണ് അദ്ദേഹത്തെ കരാറുകാരനാക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചത്. എന്നാല്‍ ബ്രിട്ടനിലെ സെപെകാറ്റ് ജാഗ്വാറിനാണ് കരാര്‍ ലഭിച്ചതെന്നും വിക്കിലിക്‌സ് വെളിപ്പെടുത്തലില്‍ പറയുന്നു. ബ്രി്ട്ടനില്‍ പഠിക്കുകയായിരുന്ന രാജീവ് അമ്മ ഇന്ദിരാ ഗാന്ധിയുടെ മരണശേഷമാണ് ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്നത്. ബോഫോഴ്‌സ് കേസ് വെളിപ്പെടുത്തലിലൂടെയാണ് രാജിവിന്റെ ഇമേജിന് ആദ്യം കോട്ടം തട്ടിയത്.

English summary
Former Prime Minister Rajiv Gandhi worked as middleman for Swedish company - WikiLeaks,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X