കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അണക്കെട്ട് മൂത്രമൊഴിച്ച് നിറച്ചുതരാം: പവാര്‍

Google Oneindia Malayalam News

ajit pawar
മുംബൈ: വെള്ളമില്ലെങ്കില്‍ അധികാരികളോട് പറയുകയല്ല ജനങ്ങള്‍ വേണ്ടത്, ഡാമുകളില്‍ പോയി മൂത്രമൊഴിച്ച് നിറയ്ക്കുകയാണ്. അധികാരം തലയ്ക്ക് പിടിച്ച് മത്തായിപ്പോയ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറാണ് ജയിപ്പിച്ചു വിട്ട ജനങ്ങളെ നോക്കി ഇങ്ങനെ പല്ലിളിച്ചുകാണിച്ചത്. ഡാമുകളില്‍ നിന്നും വെള്ളം തുറന്നുവിടണം എന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന നിരാഹാര സമരത്തെ കളിയാക്കുകയായിരുന്നു മന്ത്രി.

ഡാമില്‍ നിന്നും വെള്ളം തുറന്നുവിടണം എന്ന് ആവശ്യപ്പെട്ട് ചിലര്‍ സമരം ചെയ്യുന്നു. തുറന്നുവിടാനായി ഡാമില്‍ വെള്ളമില്ല. മൂത്രമൊഴിച്ച് ഡാം നിറക്കാന്‍ പറ്റുമോ, അഥവാ അങ്ങനെ മൂത്രമൊഴിച്ച് നിറക്കണമെങ്കിലും കുടിക്കാന്‍ വെളളം വേണ്ടേ - ഇങ്ങനെ പോകുന്നു സംസ്ഥാനത്തെ ഉപമുഖ്യമന്ത്രി അജിത് പവാര്‍. ഉപമുഖ്യമന്ത്രി മാത്രമല്ല കേന്ദ്ര കൃഷിമന്ത്രി ശരദ് പവാറിന്റെ അനന്തരവന്‍ കൂടിയാണ് ഇദ്ദേഹം.

സംസ്ഥാനത്ത് ജനസംഖ്യ കൂടാന്‍ കാരണം രാത്രി കറണ്ട് പോകുന്നതാണ് എന്ന കണ്ടുപിടുത്തവും മന്ത്രി നടത്തിയിരുന്നു. മിക്കവാറും രാത്രി രണ്ടുമണിയോടെയാണ് കറണ്ടു പോകുന്നത്. ആ സമയത്ത് ഉണര്‍ന്നാല്‍ ആളുകള്‍ വേറെ എന്തു ചെയ്യാനാണ്. ജനസംഖ്യ കൂടാന്‍ കാരണമാകുന്നത് രാത്രിയിലെ പവര്‍ കട്ടാണ് - മന്ത്രി പറഞ്ഞു.

ബി ജെ പി, ശിവസേന തുടങ്ങിയ പ്രതിപക്ഷ കക്ഷികള്‍ പവാറിനെതിരെ അതിശക്തമായ വിമര്‍ശനവുമായ രംഗത്തെത്തി. പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് അജിത് പവാര്‍ പിന്നീട് തന്റെ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ചു. അതേസമയം 1972 ന് ശേഷമുള്ള ഏറ്റവും കടുത്ത വരള്‍ച്ചയെ നേരിടുകയാണ് മഹാരാഷ്ട്ര.

English summary
Ajit Pawar apologized about insensitive statement on farmers protest.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X