കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫുമായി ഒത്തുപോകാന്‍ പ്രയാസം: ഗൗരിയമ്മ

Google Oneindia Malayalam News

gowri-ramesh
ആലപ്പുഴ: ജെ എസ് എസിനെ അനുനയിപ്പിക്കാന്‍ കെ പി സി സി പ്രസിഡണ്ട് രമേശ് ചെന്നിത്തല ഗൗരിയമ്മയെ വീട്ടിലെത്തി കണ്ടിട്ടും രക്ഷയില്ല. പി സി ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്നും മാറ്റാതെ യു ഡി എഫുമായി ഒത്തുപോകുന്ന പ്രശ്‌നമില്ല എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഗൗരിയമ്മ. രാവിലെ ഗൗരിയമ്മയുടെ വീട്ടിലെത്തിയ ചെന്നിത്തല മുക്കാല്‍ മണിക്കൂറോളം അവരുമായി കൂടിക്കാഴ്ച നടത്തി.

ഒരിക്കലും നന്നാവില്ല എന്ന് പ്രതിജ്ഞയെടുത്തിരിക്കുന്ന ആളാണ് പി സി ജോര്‍ജ്ജ്. ഇങ്ങനെയുള്ള ഒരാളെ പിടിച്ച് ഒരു പദവി നല്‍കി. ഇതുമാതിരി ഒരു ചീഫ് വിപ്പിനെ കൊണ്ടു നടന്നാല്‍ പാര്‍ട്ടിയുടെ ഗതിയെന്താകും എന്ന് ഓര്‍ക്കണമെന്നായിരുന്നു ചെന്നിത്തലയോട് ഗൗരിയമ്മയുടെ ആവശ്യം. എന്നാല്‍ പി സി ജോര്‍ജ്ജ് ഇപ്പോള്‍ ഒരു പാട് മാറിയിട്ടുണ്ടെന്ന ഉറപ്പു നല്‍കി ഗൗരിയമ്മയെ പാളയത്തിലെത്തിക്കാനായിരുന്നു രമേശിന്റെ ശ്രമം.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം ഇതുവരെ അനുഭവിക്കുന്ന പലകാര്യങ്ങളും ഉണ്ട്. പി സി ജോര്‍ജ്ജ് വിവാദമുണ്ടായതുകൊണ്ട് ജനങ്ങള്‍ക്ക് തന്നോടുള്ള സ്‌നേഹം തിരിച്ചറിഞ്ഞു. യു ഡി എഫിന്റെ ചുറ്റുപാടുമായി തനിക്ക് പൊരുത്തപ്പെടാന്‍ കഴിഞ്ഞിട്ടില്ല. യു ഡി എഫ് യോഗത്തില്‍ താന്‍ വളരെ കുറച്ച് മാത്രമേ പങ്കെടുത്തിട്ടുള്ളൂ എന്നും ഗൗരിയമ്മ പറഞ്ഞു. എന്നാല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചുവന്നതുകൊണ്ടാകും അങ്ങനെ തോന്നുന്നതെന്ന് ചെന്നിത്തല പറഞ്ഞു.

എന്നാല്‍ വിഷയത്തില്‍ കടുത്ത തീരുമാനം എടുക്കരുതെന്ന ചെന്നിത്തലയുടെ അഭ്യര്‍ത്ഥന ഗൗരിയമ്മ പരിഗണിച്ചേക്കും എന്നും സൂചനയുണ്ട്. യു ഡി എഫ് യോഗത്തില്‍ ഗൗരിയമ്മ പങ്കെടുക്കുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രമേശ് ചെന്നിത്തല പ്രത്യാശ പ്രകടിപ്പിച്ചു. നേരത്തെ മുഖ്യമന്ത്രിയും യു ഡി എഫ് നേതാക്കളും ഇത് സംബന്ധിച്ച് ഗൗരിയമ്മയുമായി ബന്ധപ്പെട്ടിരുന്നു.

English summary
KPCC President Ramesh Chennithala meets JSS leader Gowriyamma over PC George Issue. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X