കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിളിരൂര്‍ പീഡനക്കേസ് അട്ടിമറിച്ചത് വിഎസ്

Google Oneindia Malayalam News

sharivs
കോട്ടയം: വിവാദമായ കിളിരൂര്‍ കേസ് അന്വേഷണം അട്ടിമറിച്ചത് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍? സ്ത്രീ പീഡനങ്ങള്‍ക്കെതിരെ സന്ധിയില്ലാ സമരം ചെയ്യുന്ന വി എസ് ആണ് കിളിരൂര്‍ കേസ് അട്ടിമറിച്ചത് എന്ന് ആരോപിക്കുന്നത് മരിച്ച ശാരിയുടെ അച്ഛന്‍ സുരേന്ദ്രനാണ്. കേസ് അന്വേഷണം അട്ടിമറിക്കാന്‍ മുന്‍ മുഖ്യമന്ത്രി കൂടിയായ വി എസ് അച്യുതാനന്ദന്‍ ശ്രമിച്ചു എന്ന്് സുരേന്ദ്രന്‍ പറഞ്ഞു.

കിളിരൂര്‍ കേസ് സി ബി ഐയെക്കൊണ്ട് അന്വേഷിപ്പിക്കണ്ട എന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. കേസില്‍ അകപ്പെട്ട ഉന്നതരെ രക്ഷിക്കാനാണ് സി ബി ഐ ശ്രമിക്കുന്നത്. കേസ് കേരള പോലീസ് അന്വേഷിച്ചാല്‍ മതി. ഈ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ മരണം വരെ നിരാഹാരം കിടക്കുമെന്നും ശാരിയുടെ അച്ഛന്‍ സുരേന്ദ്രന്‍ പറഞ്ഞു.

സൂര്യനെല്ലി കേസില്‍ കാണിക്കുന്ന താല്‍പര്യം വി എസ് അച്യുതാന്ദന് കിളിരൂര്‍ കേസില്‍ ഇല്ല. കിളിരൂര്‍ കേസില്‍ അദ്ദേഹത്തിന്റെ താല്‍പര്യം മറ്റു പലതുമാണ്. ഈ കേസില്‍ അദ്ദേഹത്തിന്റെ പല നിലപാടുകളും ദുരൂഹമാണ് എ്ന്നും സുരേന്ദ്രന്‍ ആരോപിച്ചു. കേസില്‍ ഒരു വി ഐ പി ഉള്‍പ്പെട്ടിട്ടുണ്ട് എന്ന വി എസിന്റെ വെൡപ്പെടുത്തല്‍ കേസിന്റെ ആദ്യകാലത്ത് വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ചിരുന്നു.

സി പി എം നേതാക്കളായ പി കെ ശ്രീമതി, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പെണ്‍കുട്ടി മരിക്കുന്നതിന് തൊട്ടുമുന്‍പ് ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നതായി ഡോക്ടര്‍ ശങ്കരന്‍ വെളിപ്പെടുത്തിയിരുന്നു.

2003ല്‍ സീരിയലില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നാണ് കേസ്. ഒരു വര്‍ഷത്തോളം പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. പീഡനത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ ശാരി ഒരു പെണ്‍കുട്ടിയെ പ്രസവിച്ചു. പിന്നീട് ആശുപത്രിയില്‍ വെച്ച് ശാരി മരിക്കുകയായിരുന്നു. കേസില്‍ ഏഴ് പ്രതികളാണ് ഉണ്ടായിരുന്നത്.

English summary
V S Achuthandan trying to save culprits in Kiliroor case - victims father
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X