കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാദങ്ങള്‍ക്ക് പഞ്ഞമില്ല; യുഡിഎഫ് യോഗം ഇന്ന്

Google Oneindia Malayalam News

udf
തിരുവനന്തപുരം: ഗൗരിയമ്മ, പി സി ജോര്‍ജ്ജ്, എം വി രാഘവന്‍, ഗണേഷ് കുമാര്‍ ... വിവാദങ്ങളെല്ലാം പറഞ്ഞൊതുക്കാമെന്ന പ്രതീക്ഷയിലാണ് യു ഡി എഫ് നേതാക്കള്‍ ഇന്ന് യോഗം ചേരുന്നത്. ഒന്നും രണ്ടുമല്ല, മുന്നണി ബന്ധം തന്നെ താറുമാറാകാന്‍ തക്ക നിരവധി പ്രശ്‌നങ്ങളാണ് യു ഡി എഫില്‍ ഉള്ളത്. ഏപ്രില്‍ രണ്ടിന് നടക്കേണ്ട യോഗം ഇന്നത്തേക്ക് മാറ്റിയത് തന്നെ യോഗം കൂടും മുമ്പേ അണിയറയില്‍ സമവായശ്രമങ്ങള്‍ നടത്താന്‍ വേണ്ടിയാണ്.

തന്നെ അധിക്ഷേപിച്ച പി സി ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് മാറ്റാതെ സന്ധി ചെയ്യുന്ന പ്രശ്‌നമില്ല എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഗൗരിയമ്മ. ഇന്നലെ ഇത് സംബന്ധിച്ച് കെ പി സി സി അധ്യക്ഷന്‍ രമേഷ് ചെന്നിത്തല ഗൗരിയമ്മയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയെങ്കിലും വഴങ്ങാന്‍ ഗൗരിയമ്മ തയ്യാറായില്ല. എന്നാല്‍ പി സി ജോര്‍്ജ്ജിനെ മാറ്റുന്ന കാര്യം അജണ്ടയില്‍പോലും ഇല്ല എന്ന് കെ എം മാണി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

ഭാര്യ യാമിനി തങ്കച്ചിയുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടര്‍ന്ന് രാജിവെച്ച ഗണേഷ് കുമാറിന് പകരക്കാരനെ കണ്ടെത്തേണ്ടതുണ്ട്. പാര്‍ട്ടിക്ക് വേറെ എം എല്‍ എ ഇല്ലാത്തതിനാല്‍ മന്ത്രി സ്ഥാനം കോണ്‍ഗ്രസ് ബിക്ക് നല്‍കാനും ആവില്ല. ഗണേഷ് ഇപ്പോഴത്തെ നിലപാടുമായി മുന്നോട്ടുപോയാല്‍ എം എല്‍ എ സ്ഥാനത്തുനിന്നും രാജിവെക്കണമെന്ന പാര്‍ട്ടി തീരുമാനം ബാലകൃഷ്ണ പിള്ള യു ഡി എഫ് യോഗത്തില്‍ വെക്കും.

മുന്നണി ബന്ധത്തില്‍ തൃപ്തരല്ലാത്ത സി എം പിയെ അനുനയിപ്പിക്കേണ്ട ബാധ്യതയും ഇന്നത്തെ യോഗത്തിനുണ്ട്. മുസ്ലിം ലീഗും തങ്ങളുടെ അതൃപ്തി പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം മുന്നണിക്ക് ദോഷമുണ്ടാക്കുന്ന പരസ്യപ്രസ്താവനകള്‍ കര്‍ശനമായി നിയന്ത്രിക്കണം എന്നതാവും ഇന്നത്തെ യോഗത്തിലെ പ്രധാന ചര്‍ച്ചകളില്‍ ഒന്ന്. ജെ എ്‌സ് എസ് ഉള്‍പ്പെടെ എല്ലാ കക്ഷികളും ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കും.

English summary
UDF to meet today amid controversies and issues,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X