കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്രാന്‍സിസ് പാപ്പ ട്വിറ്ററിലും താരമാകുന്നു

Google Oneindia Malayalam News

pope
വത്തിക്കാന്‍ സിറ്റി: മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ താരമാകുന്നു. ട്വിറ്ററില്‍ പാപ്പയ്ക്ക് ഫോളോവേഴ്‌സ് കൂടിക്കൊണ്ടിരിക്കുകയാണ്. നേരത്തേ 2500000 പേരായിരുന്നു ട്വിറ്ററില്‍ പാപ്പയുടെ ഫോളോവേഴ്‌സ്, ഏഴാഴ്ചകൊണ്ട് ഇത് 5000000ആയി ഉയര്‍ന്നിരിക്കുകയാണ്.

പാപ്പസ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പലപുത്തന്‍ രീതികള്‍ കൊണ്ടും വാര്‍ത്തകളില്‍ ഇടം നേടിയ പാപ്പയുടെ ജനപ്രീതി കുത്തനെ ഉയരുകയാണ്.

ഇംഗ്ലീഷും സ്പാനിഷും അറബികും ലാറ്റിനും ഉള്‍പ്പെടെ ഒമ്പത് ഭാഷകളിലുമായി വരുന്ന അക്കൗണ്ടുകളുടെ എണ്ണം അഞ്ച് ദശലക്ഷം കവിഞ്ഞത് ഏപ്രില്‍ ആദ്യവാരത്തിലാണ്. ലാറ്റിനമേരിക്കയില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പയായ ഫ്രാന്‍സിസ് പാപ്പയ്ക്ക് സ്പാനിഷ് ഭാഷയിലുളള ഫോളോവേഴ്‌സ് മാത്രം 1600000 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ പാപ്പയുടെ സ്വന്തം ദേശമായ അര്‍ജന്റീനയില്‍ നിന്നുള്ള ഫോളോവേഴ്‌സിന്റെ എണ്ണം 188,000 ആണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സോഷ്യല്‍ മീഡിയകളില്‍ അക്കൗണ്ട് തുടങ്ങുന്ന നടപടി ആരംഭിച്ചത് മുന്‍ മാര്‍പ്പാപ്പയായ ബനഡിക്ട് പതിനാറാമനായിരുന്നു. ഡിസംബര്‍ 12 ന് അദ്ദേഹം അക്കൗണ്ട് തുടങ്ങിയതോടെ ലോകത്താകമാനമുള്ള ക്രൈസ്തവ വിശ്വാസികളിലെ പുതുതലമുറ ഈ അക്കൗണ്ടിലേയ്ക്ക് ആകര്‍ഷിക്കപ്പെടുകയായിരുന്നു. ഈ വഴിയ്ക്കുതന്നെ മുന്നോട്ടുനീങ്ങി കൂടുതല്‍ ജനകീയനാകാനാണ് പുതിയ പാപ്പയുടെയും തീരുമാനം.

അതേസമയം ഫോളോവേഴ്‌സ് കൂടിയതോടെ ഹാക്കിംഗ് സാധ്യതകളും വത്തിക്കാന്‍ അധികൃതര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പാപ്പയുടെ ട്വിറ്റര്‍ അക്കൗണ്ട് അതീവ സുരക്ഷയോടെയാണ് കൈകാര്യം ചെയ്യുന്നത്.

English summary
Number of people following Pope Francis on micro blogging platform Twitter has doubled from 2.5 million to 5.0 million in just seven weeks,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X