Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിന്ദുയുവതിയോട് സംസാരിച്ചതിന് മര്‍ദ്ദനം

Zubair
ബാംഗ്ലൂര്‍: സദാചാര പോലിസ് ചമയല്‍ ഒരു പ്രത്യേക മതവിഭാഗത്തിന്റെ കുത്തകയല്ലെന്ന് കര്‍ണാടകയിലെ ഹിന്ദുത്വസംഘടനകള്‍ തെളിയിക്കുന്നു. സ്വന്തം ക്ലാസില്‍ പഠിയ്ക്കുന്ന ഹിന്ദു പെണ്‍കുട്ടിയോട് സംസാരിച്ചതിന് മുസ്ലീം യുവാവിനെ സംഘപരിവാര പ്രവര്‍ത്തകര്‍ കൈകാര്യം ചെയ്തതായി പരാതി.

പുട്ടൂറിലെ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ സുബൈറിനാണ് ഈ ദുര്‍ഗതി. ക്ലാസ് കഴിഞ്ഞ് തിരികെ പോകുമ്പോഴായിരുന്നു കൂടെ പഠിയ്ക്കുന്ന കുട്ടിയുമായി സംസാരിച്ചത്.

ആദ്യ രണ്ടു പേരെത്തി ചോദ്യം ചെയ്യല്‍ തുടങ്ങിയെന്നും പിന്നീട് പന്ത്രണ്ടോളം വരുന്ന സംഘമെത്തി മര്‍ദ്ദനം ആരംഭിക്കുകയായിരുന്നുവെന്നും ടൗണ്‍ പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. സാരമായ പരിക്കേറ്റ സുബൈറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മുസ്ലീം പെണ്‍കുട്ടികളോട് സംസാരിക്കുന്ന അന്യമതത്തില്‍ പെട്ടവര്‍ക്കെതിരേ സദാചാര പോലിസ് ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+