Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലി സുരക്ഷിതമല്ല; മമത മടങ്ങിപ്പോകുന്നു

mamta
ദില്ലി: തലസ്ഥാന നഗരിയായ ദില്ലി സുരക്ഷിതമല്ല എന്നാരോപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കൊല്‍ക്കത്തയിലേക്ക് തിരിച്ചുപോകുന്നു. ഇന്നലെ തനിക്കും മന്ത്രി അമിത് മിശ്രയയ്ക്കും എതിരെ നടന്ന കൈയ്യേറ്റത്തെ തുടര്‍ന്നാണ് മമത പരിപാടികള്‍ റദ്ദാക്കി തിരിച്ചുപോയത്. ദില്ലിയില്‍ നടത്താനിരുന്ന എല്ലാ കൂടിക്കാഴ്ചകളും റദ്ദാക്കിയതായി അവര്‍ പറഞ്ഞു. ധനകാര്യമന്ത്രി പി ചിദംബരവുമായി ഇന്ന് കൂടിക്കാഴ്ച നടത്താനിരിക്കുകയായിരുന്നു മമതാ ബാനര്‍ജി.

നീണ്ട 35 വര്‍ഷത്തിന് ശേഷം ബംഗാളില്‍ രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ തനിക്ക് സാധിച്ചു. എന്നാല്‍ സി പി എമ്മുകാര്‍ പ്രശ്‌നങ്ങളുണ്ടാക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ സംയമനം പാലിക്കുന്നു എന്നും മമതാ ബാനര്‍ജി പറഞ്ഞു. ഇന്നലത്തെ സംഭവങ്ങളില്‍ ഖേദം പ്രകടിപിപ്പിച്ചുകൊണ്ട പ്രധാനനമന്ത്രി വിളിച്ചതായി അവര്‍ പറഞ്ഞു.

അതേസമയം മമതാ ബാനര്‍ജിക്കും അമിത് മിശ്രയ്ക്കും എതിരായ അക്രമങ്ങളെ സി പി എം പോളിറ്റ് ബ്യൂറോ അപലപിച്ചു. എന്താണ് സംഭവിച്ചത് എന്ന് പരിശോധിക്കുമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ മമത ബോധപൂര്‍വ്വം ശ്രമിക്കുകയായിരുന്നു. എസ് എഫ് ഐ നേതാവ് സുദീപ്‌തോ ഗുപ്തയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും സി പി എം ആവശ്യപ്പെട്ടു.

മമതാ ബാനര്‍ജിക്ക് നേരെ നടന്ന അക്രമങ്ങളില്‍ നേരത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഖേദം പ്രകടിപ്പിച്ചിരുന്നു. മമതയ്ക്കുള്ള സുരക്ഷ ശക്തമാക്കാനും പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+