ടാങ്കര്‍ അപകടം, നഷ്ടപരിഹാരം പ്രഖ്യാപിച്ചു
മംഗലാപുരം: ബാംഗ്ലൂര്‍-മംഗലാപുരം ദേശീയ പാതയില്‍ ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്ക് ഒരു ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്കും 50000 രൂപയും അടിയന്തരസഹായം നല്‍കും.
ബാംഗ്ലൂരിലേക്ക് പാചകവാതകവുമായി പോവുകയായിരുന്ന ടാങ്കര്‍ ലോറി മംഗലാപൂരത്തിനടുത്തുള്ള ഉപ്പിനങ്ങാടി പെര്‍ണയ്ക്കടുത്താണ് അപകടമുണ്ടായത്. എംആര്‍പിഎല്ലിന്റെ ബാംഗ്ലൂരിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറി വൈദ്യുതി പോസ്റ്റിലിടിച്ച് മറയുകയായിരുന്നു.

തീ പിടിച്ചതിനൊപ്പം വാതകം ചോരാന്‍ തുടങ്ങിയത് പ്രദേശത്താകെ പരിഭ്രാന്തി പടര്‍ത്തി. ടാങ്കര്‍ലോറിയിലെ െ്രെഡവര്‍, വനിത (38), മകന്‍ ചിത്രേഷ്(4), സീതാരാമന്റെ മകന്‍ സുനില്‍ (4), ശങ്കരയുടെ ഭാര്യ ശോഭ (30), ഗുരുവപ്പ (26), വസന്ത (40), കദീശുമ്മ (37) എന്നീ എട്ടുപേരാണ് മരിച്ചത്. പരിക്കേറ്റ വിമല(38), ഇന്ദിര(40) എന്നിവരുടെ നില ഗുരുതരമാണ്.
തീപടരാന്‍ തുടങ്ങിയതോടെ വാഹനങ്ങളെ വഴിത്തിരിച്ചുവിട്ടതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്. കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ കണ്ണൂരിലെ ചാലയിലും ഇത്തരത്തില്‍ അപകടമുണ്ടായിരുന്നു.












Click it and Unblock the Notifications