Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രെയിന്‍ പാളം തെറ്റി തമിഴ്‌നാട്ടില്‍ 2 മരണം

tamilnadu
ചെന്നൈ: തമിഴ്‌നാട്ടില്‍ യശ്വന്ത്പൂര്‍ - മുസഫിര്‍പൂര്‍ എക്‌സ്പ്രസിന്റെ 11 ബോഗികള്‍ പാളം തെറ്റി 2 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ആറക്കോണത്താണ് അതിരാവിലെ അഞ്ചരയോടെ ദുരന്തം ഉണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. അഞ്ച് എസി കോച്ചും ആറ് നോണ്‍ എസി കോച്ചുമാണ് പാളം തെറ്റിയത്.

അപകടത്തില്‍ രണ്ടുപേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. അന്പതോളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അഞ്ചുപേരുടെ നില അതീവ ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. പോലീസ് നാട്ടുകാരുടെയും ഫയര്‍ഫോഴ്‌സിന്റെയും സഹായത്തോടെ രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. റെയില്‍വേ ഉദ്യോഗ,്ഥരും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് സൂചന.

അപകടത്തില്‍ പരിക്കേറ്റവരെ ആറക്കോണത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നോണ്‍ എ സി കോച്ചില്‍ ഉണ്ടായിരുന്നവരാണ് അപകടത്തില്‍ പെട്ടവര്‍ കൂടുതലും എന്നാണ് വിവരം. ബര്‍ത്തില്‍ നിന്നും താഴെ വീണും നിരവധി പേര്‍ക്ക് പരിക്കേറ്റു. പാളം തെറ്റിയ ശേഷവും ട്രെയിന്‍ മുന്നോട്ട് തന്നെ നീങ്ങുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+