Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈക്കോല്‍ കൂനയിലിട്ട് ഗര്‍ഭിണിയെ ചുട്ടുകൊന്നു

Fire
കാഠ്മണ്ഡു: നാലുമാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് അവശയാക്കിയതിനുശേഷം വൈക്കോല്‍ കൂനയിലിട്ട് ചുട്ടുകൊന്നു. നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്നും 550 കിലോമീറ്റര്‍ അകലെയുള്ള മൊറാങിലാണ് സംഭവം. കൊലപാതകത്തിനു പ്രേരിപ്പിച്ച കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ കുടുംബാംഗങ്ങള്‍ തന്നെയാണ് ക്രൂരമായ ആക്രമണം അഴിച്ചുവിട്ടത്. മെയ്‌ന ബര്‍ദേവ ഭിത്രികോടി(22)യെ ബോധം കെടുന്നതുവരെ മര്‍ദ്ദിച്ചതായി സമീപവാസികള്‍ പറയുന്നു.

തുടര്‍ന്ന് വീടിനടുത്തുള്ള കൃഷിസ്ഥലത്തേക്ക് വലിച്ചുകൊണ്ടു പോവുകയായിരുന്നു. വൈക്കോല്‍ കെട്ടുകള്‍ ശരീരത്തിലേക്കിട്ട് തീകൊളുത്തി. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പോലിസെത്തുമ്പോഴേക്കും ശരീരം പകുതിയോളം കത്തികഴിഞ്ഞിരുന്നു. ചൈനീസ് വാര്‍ത്താഏജന്‍സിയായ സിന്‍ഹ്വയാണ് വാര്‍ത്ത പുറത്തുവിട്ടത്.

രണ്ടു വര്‍ഷം മുമ്പാണ് പൃഥ്വി ഭിത്രികോടി പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. ഒരു വര്‍ഷം മുമ്പ് ഗര്‍ഭം അലസിയതിനെ തുടര്‍ന്ന് പെണ്‍കുട്ടിയും ഭര്‍ത്താവിന്റെ വീട്ടുകാരും അത്ര നല്ല ബന്ധത്തിലായിരുന്നില്ലെന്ന റിപ്പോര്‍ട്ടുകളുണ്ട്. നേപ്പാളില്‍ സ്ത്രീകള്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണ്. ദുര്‍മന്ത്രവാദം ആരോപിച്ച് 60കാരിയെ ക്രൂരമായി പീഡിപ്പിച്ച പരാതി പുറത്തുവന്നിട്ട് ഏതാനും ദിവസം മാത്രമേ ആയിട്ടുള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+