കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകാവസാനമോ? റോഡുകള്‍ വാഹനങ്ങളെ വിഴുങ്ങുന്നു

Google Oneindia Malayalam News

സമാര: റഷ്യയിലെ സമാറ നഗരത്തിലുള്ളവര്‍ ലോകാവസാനം ഉടനെയുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ്. നഗരത്തിലെ റോഡുകളില്‍ കൂറ്റന്‍ ഗര്‍ത്തങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങിയതാണ് ഇത്തരമൊരു ആശങ്കയ്ക്ക് കാരണം. ഓടി കൊണ്ടിരിക്കുന്ന കാര്‍ പെട്ടെന്ന് ഭൂമി പിളര്‍ന്ന് താഴേക്ക് പോയാല്‍ എങ്ങനെയിരിക്കും?

ഇത്തരം കാഴ്ചകളാണ് സമാര നഗരത്തിനു പറയാനുള്ളത്. ഗര്‍ത്തത്തില്‍ വീണ് ഒരാള്‍ മരിയ്ക്കുകയും ചെയ്തതോടെ ഈ ആധി വര്‍ധിച്ചിരിക്കുകയാണ്. എന്നാല്‍ ഇതില്‍ പരിഭ്രാന്തരാവേണ്ട കാര്യമില്ലെന്നാണ് സര്‍ക്കാറിന്റെ ഭാഷ്യം.

Russian City Samara

കാലാവസ്ഥയില്‍ മാറ്റം സംഭവിച്ചിട്ടുണ്ട്. മഞ്ഞുരുകുന്നതോടെ കൂടുതല്‍ മണ്ണിലെത്തും. റോഡിനടിയിലെ മണ്ണ് അലിയുന്നതാണ് ഇത്തരം കൂറ്റന്‍ കുഴികളുണ്ടാകാന്‍ കാരണം. എന്നാല്‍ റോഡരികുകളിലും കാര്‍ പാര്‍ക്കിങ് ഏരിയകളിലും തിരക്കേറി ജംഗ്ഷനിലുമുള്ള കുഴികള്‍ പുതിയ പ്രതിഭാസമാണെന്നാണ് ജനങ്ങളുടെ വാദം.

റോഡരികിയുള്ള കുഴികളിലിടുന്ന മാലിന്യവും ഒരു പ്രാധാനകാരണമാണെന്ന് റിപ്പോര്‍ട്ടുണ്ട്. മൈനുകള്‍ക്കരികെയുള്ള ഇത്തരം കുഴികളില്‍ വെള്ളമെത്തുമ്പോള്‍ ഒന്നാന്തരം രാസപ്രവര്‍ത്തനം നടക്കുമെന്നാണ് ചിലരുടെ വാദം. രാസസ്വഭാവമുള്ള വെള്ളം പാറ അടുക്കുകളിലൂടെ താഴേക്കിറങ്ങുന്നതോടെ ആ ഭാഗം ദുര്‍ബ്ബലമാകും. എന്നാല്‍ ഈ കഥകളൊന്നും വിശ്വസിക്കാന്‍ തയ്യാറല്ലെന്നാണ് ജനങ്ങള്‍ പറയുന്നത്.

English summary
The Russian city being 'eaten alive': Cars, buses, and trucks disappear beneath the earth as they are swallowed by giant sinkholes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X