Get Updates
Get notified of breaking news, exclusive insights, and must-see stories!

വസിം അക്രം- സുസ്മിത വിവാഹം ദുബായില്‍?

akram-susmita
ഇസ്ലാമാബാദ്: പാകിസ്താന്റെ മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വാസിം അക്രവും മിസ് യൂണിവേഴ്‌സായിരുന്ന സുസ്മിത സെന്നും ഉടന്‍ വിവാഹിതരായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഐ പി എല്‍ ക്രിക്കറ്റില്‍ കൊല്‍ക്കത്തയുടെ ബൗളിംഗ് കോച്ചായിരുന്ന വാസിം ഈ സ്ഥാനം ഉപേക്ഷിച്ച് വിവാഹത്തിനുള്ള ഒരുക്കത്തിലാണ്. ദുബായിലായിരിക്കും ഇവരുടെ വിവാഹം നടക്കുക എന്നും സൂചനയുണ്ട്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് വാസിം അക്രത്തിന്റെ ഭാര്യ ഹുമ മരിച്ചത്. ഇതിനുശേഷമാണ് വാസിം സുസ്മിതയുമായി പ്രണയത്തിലായത്. നേരത്തെ ഇരുവരും ചേര്‍ന്ന് സ്വകാര്യ ടെലിവിഷന്‍ ചാനലിനുവേണ്ടി അവതാരകരായി രംഗത്ത് വന്നിരുന്നു. ഈ അടുപ്പമാണ് പിന്നീട് പ്രണയത്തിലെത്തിയത്. 24 നാണ് വസിം അക്രം ദുബായിലെത്തുക.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പരിശീലകനായിരുന്നപ്പോഴാണ് അക്രത്തിന്റെ സുസ്മിതയുമായുള്ള ബന്ധം ദൃഢമായത്. ഈ സീസണില്‍ കൊല്‍ക്കത്തയുടെ പരീശീലക സ്ഥാനം ഒഴിഞ്ഞതുതന്നെ വിവാഹത്തിനുള്ള ഒരുക്കത്തിനാണെന്നും കേള്‍ക്കുന്നു. ഇരുവരെയും ദുബായില്‍ ഒരുമിച്ച് കണ്ടതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വിവാഹശേഷം ഇരുവരും ദുബായില്‍ സ്ഥിരതാമസമാക്കാനാണത്രേ തീരുമാനം.

നേരത്തെ വസി അക്രവുമായി ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ സുസ്മിത സെന്‍ നിഷേധിച്ചിരുന്നു. ഹിന്ദിയിലെ പ്രമുഖ ചലച്ചിത്രതാരം കൂടിയാണ് മുന്‍ മിസ് യൂണിവേഴ്‌സായ ഈ 34 കാരി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+