Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂത്രപ്പുരയ്ക്ക് അജിത് പവാറിന്റെ പേരിട്ടു

Ajit Pawar
മുംബൈ: വിവാദപരമായ പരാമര്‍ശം നടത്തിയ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത്ത് പവാറിന്റെ പേര് മൂത്രപ്പുരയ്ക്കിട്ടു. ജല്‍നയിലാണ് നാട്ടുകാര്‍ മൂത്രപ്പുരയ്ക്ക് പവാറിന്റെ പേരിട്ടിരിക്കുന്നത്, മൂത്രപ്പുരയുടെ ചുവരില്‍ പവാറിന്റെ ചിത്രവും പതിച്ചിട്ടുണ്ട്.

പവാറിന്റെ വിവാദപരാമര്‍ശങ്ങള്‍ക്കെതിരെ സംസ്ഥാനത്ത് കടുത്ത പ്രതിഷേധം ഉയരുകയാണ്. അണക്കെട്ടുകളില്‍ വെള്ളമില്ലാത്തതിനാല്‍ അവ മൂത്രമൊഴിച്ച് നിറയ്ക്കണോയെന്ന പവാറിന്റെ പരാമര്‍ശമാണ് വന്‍ പ്രതിഷേധം ക്ഷണിച്ചുവരുത്തിയത്.

സോലാപൂരിലെ അണക്കെട്ടുകളില്‍ നിന്ന് വെള്ളം കൃഷി ഭൂമിയിലേക്ക് തുറന്നുവിടണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകനേതാവ് നടത്തുന്ന നിരാഹാരസമരത്തെക്കുറിച്ച് പരാമര്‍ശിക്കുന്നതിനിടെയായിരുന്നു പവാറിന്റെ പരിഹാസം.

സംസ്ഥാനത്തെ ജനസംഖ്യാ വര്‍ധനവിന് കാരണം പവര്‍ കട്ടാണെന്ന് നേരത്തേ അജിത് പവാര്‍ പറഞ്ഞിരുന്നു. പവര്‍കട്ട് സമയത്ത് ജനങ്ങള്‍ക്ക് മറ്റൊന്നും ചെയ്യാനില്ലാത്തതിനാലാണ് ജനസംഖ്യ വര്‍ധിക്കുന്നതെന്നാണ് ഒരു റാലിയെ അഭിസംബോധന ചെയ്യവേ അജിത് പവാര്‍ അഭിപ്രായപ്പെട്ടത്.

വിവാദ പരാമര്‍ശത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം പവാര്‍ ജനങ്ങളോട് ക്ഷമാപണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അണക്കെട്ടുമായി ബന്ധപ്പെട്ട് വിവാദപരമാര്‍ശം നടത്തിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+