വധശിക്ഷ വര്‍ധിക്കുന്നതില്‍ ആംനെസ്റ്റിയ്ക്ക് ആശങ്ക

ഏഷ്യാ-പസഫിക് മേഖലയില്‍ ഇന്ത്യയും പാകിസ്താനുമാണ് ഏറ്റവും കൂടുതല്‍ വധശിക്ഷ നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം പാകിസ്താനില്‍ 242 പേര്‍ക്കാണ് വധശിക്ഷ വിധിച്ചിട്ടുണ്ട്. ഇന്ത്യയില്‍ 78 പേര്‍ക്കും. 2012 ലോകമാകെ 682 വധശിക്ഷകളാണ് നടപ്പാക്കിയത്. തൊട്ടുമുമ്പത്തെ വര്‍ഷത്തേക്കാള്‍ രണ്ടെണ്ണം കൂടുതലാണിത്.
വധശിക്ഷ ഒഴിവാക്കണമെന്നാണ് ലോകരാജ്യങ്ങള്‍ക്കിടയില്‍ പൊതുവെയുള്ള അഭിപ്രായം. ഇപ്പോള്‍ 10 ശതമാനം രാജ്യങ്ങള്‍ മാത്രമാണ് ഈ ശിക്ഷാരീതി നടപ്പാക്കുന്നത്. പക്ഷേ, കഴിഞ്ഞ വര്‍ഷം പരിഗണിയ്ക്കുകയാണെങ്കില്‍ ഇന്ത്യയെ പോലുള്ള രാജ്യങ്ങളില്‍ വധശിക്ഷ വര്‍ധിച്ചുവരികയാണ്-സംഘടനയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കി.
58 രാജ്യങ്ങളിലായി 1722 പേര്‍ക്കാണ് കഴിഞ്ഞ വര്‍ഷം വധശിക്ഷ വിധിച്ചത്. 2011ല്‍ 63 രാജ്യങ്ങളിലായി 1923 പേര്‍ക്കും 2010ല്‍ 67 രാജ്യങ്ങളിലായി 2024 പേര്‍ക്കും ശിക്ഷ വിധിച്ചിരുന്നു.












Click it and Unblock the Notifications