ബാംഗ്ലൂര്‍: ഉഗാദി ദിനത്തില്‍ ബാംഗ്ലൂരിലുണ്ടായ വാഹനാപകടത്തില്‍ മലയാളിയടക്കം മൂന്ന് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. ബാംഗ്ലൂര്‍ ക്രൈസ്റ്റ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ മരിച്ചതെന്നാണ് വിവരം. ഇവര്‍ സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കാറോടിച്ചിരുന്ന മറ്റൊരു വിദ്യാര്‍ത്ഥി അതീവ ഗുരുതരാവസ്ഥില്‍ ആശുപത്രിയിലാണ്.
ആസിഫ് എന്നാണ് അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിയുടെ പേര്. കോട്ടയം ഈരാറ്റുപേട്ട സ്വദേശിയാണ് 19 കാരനായ ആസിഫ്. ക്രൈസ്റ്റ് കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നു. വിനോദയാത്രയ്ക്ക് പോയി തിരിച്ചുവരവേയാണ് അപകടം ഉണ്ടായത്. ഒരാള്‍ അപകട സ്ഥലത്തുവച്ച് തന്നെ മരിച്ചു. മറ്റു രണ്ടുപേര്‍ ആശുപത്രിയിലെത്തിയ ശേഷം മരിക്കുകയായിരുന്നു.
രാത്രി പന്ത്രണ്ടര മണിയോടെയാണ് അപകടം ഉണ്ടായത്. കുട്ടികള്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂ്ട്ടിയിടിക്കുകയായിരുന്നു. മരിച്ച ഒരാള്‍ മംഗലാപുരം സ്വ്‌ദേശിയാണ്.