കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരമണിക്കൂര്‍ പവര്‍കട്ടിനും ജനങ്ങള്‍ക്ക് പരാതി

Google Oneindia Malayalam News

aryadan
പത്തനംതിട്ട: ജനങ്ങളോടുള്ള പ്രതിബദ്ധത കൊണ്ടാണ് പവര്‍കട്ട് സമയം കൂട്ടാത്തതെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. ആറ് മണിക്കൂറെങ്കിലും പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ട സാഹചര്യമാണ് ഇപ്പോള്‍ സംസ്ഥാനത്ത് ഉളളത്. എന്നാല്‍ ജനങ്ങളോടുള്ള പ്രതിബന്ധത ഒന്നുകൊണ്ടുമാത്രമാണ് അങ്ങനെ ചെയ്യാത്തത്. എന്നിട്ടും അരമണിക്കൂര്‍ പവര്‍ കട്ടിന്റെ പേരില്‍ പരാതി പറയുകയാണെന്നും ആര്യാടന്‍ മുഹമ്മദ് കുറ്റപ്പെടുത്തി.

വൈദ്യുതി വിതരണത്തില്‍ ഒരു മാസം 200 കോടി രൂപയുടെ നഷ്ടമാണുള്ളത്. എന്നിട്ടും സര്‍ക്കാര്‍ അരമണിക്കൂര്‍ മാത്രമാണ് പവര്‍കട്ട് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അധികകാലം ഈ രീതിയില്‍ മുന്നോട്ടുപോകാനാവില്ല. സംസ്ഥാനം രൂക്ഷമായ വൈദ്യുതി പ്രതിസദ്ധി നേരിടുകയാണ് ഇപ്പോള്‍. വൈദ്യുതി ഉപഭോഗം വര്‍ദ്ധിക്കുകയാണ്. എന്നാല്‍ ഉത്പാദനം കുറയുകയും ചെയ്തു.

പന്ത്രണ്ടര രൂപയ്ക്ക് വാങ്ങു്ന്ന വൈദ്യുതിയാണ് നാലര രൂപയ്ക്ക് ജനങ്ങള്‍ക്ക് നല്‍കുന്നത്. കൂടിയ വിലയ്ക്ക് വൈദ്യുതി വാ്ങ്ങി നല്‍കുന്നത് വഴി പ്രതിമാസം 200 കോടി രൂപയാണ് സംസ്ഥാനത്തിന് നഷ്ടം. തമിഴ് നാടിനെ നോക്കൂ, പന്ത്രണ്ടു മണിക്കൂറാണ് അവിടെ പവര്‍കട്ട്. പത്തനം തിട്ടയില്‍ വൈദ്യുതി ഭവന്‍ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് പുതുതായി ഏര്‍പ്പെടുത്തിയ പകല്‍ വൈദ്യുതി നിയന്ത്രണം ഇന്ന് അവസാനിരിക്കേയാണ് മന്ത്രിയുടെ പരാമര്‍ശങ്ങള്‍. കേന്ദ്ര വിഹിതത്തില്‍ നിന്നും ലഭിച്ചിരുന്ന വൈദ്യുതി വിഹിതത്തില്‍ കുറവ് വ്ന്നതിനെത്തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതത്.

English summary
Kerala is facing electricity deficiency, about to increase load shedding timing- Minister Arayadan Muhammad,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X