കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാസ്‌വേര്‍ഡ് വേണ്ട; അക്കൗണ്ട് തുറക്കാന്‍ ഇനി പാസ്‌തോട്ട്!

  • By Lakshmi
Google Oneindia Malayalam News

Electroencephalogram
ലോസ്‌ ആഞ്ചലസ്: ചിന്തകള്‍ കൊണ്ട് മെയില്‍ അക്കൗണ്ടും ഫേസ്ബുക്ക് അക്കൗണ്ടുമെല്ലാം തുറക്കാന്‍ കഴിയുക, സുന്ദരമായ ഒരു സ്വപ്‌നമല്ലേ അത്? ഇത് യാഥാര്‍ത്ഥ്യമാവുകയാണ്. പാസ്‌വേര്‍ഡുകള്‍ക്ക് പകരം വിചാരങ്ങള്‍ അല്ലെങ്കില്‍ ചിന്തകള്‍ ഉപയോഗിച്ച് അക്കൗണ്ടുകള്‍ തുറക്കുന്ന സാങ്കേതികവിദ്യ കണ്ടെത്തിക്കഴിഞ്ഞു.

ഇതിനായുള്ള വയര്‍ലെസ് ഹെഡ്‌സെറ്റ് കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ബെര്‍ക്ക്‌ലെ സ്‌കൂള്‍ ഓഫ് ഇന്‍ഫര്‍മേഷനില്‍ വികസിപ്പിച്ചെടുത്തിരിക്കുകയാണ്. ഇക്കാര്യം യാഥാര്‍ത്ഥ്യമായാല്‍ പാസ്‌വേര്‍ഡ് എന്ന പദം തന്നെ വിസ്മൃതിയിലാവുകയും പകരം പാസ്‌തോട്ട് എന്നൊരു പുതിയ പദപ്രയോഗമുണ്ടാവുകയും ചെയ്യും.

മനുഷ്യരിലെ മസ്തിഷ്‌ക തരംഗങ്ങളുടെ സാധ്യത ഉപയോഗിച്ചാണു പുതിയ സംവിധാനത്തിന്റെ പ്രവര്‍ത്തനം. ഹെഡ്‌സെറ്റ്‌വഴി പാസ്‌തോട്ട് കമ്പ്യൂട്ടറിലേക്ക് കെമാറുകയും വെബ്‌െസെറ്റ് അക്കൗണ്ട് തുറക്കാന്‍ സഹായിക്കുകയുമാണ് ചെയ്യുന്നത്. മസ്തിഷ്‌ക തരംഗങ്ങള്‍ കമ്പ്യൂട്ടറിലേക്കു െകെമാറാന്‍ ബ്ലൂടൂത്ത് സാങ്കേതികവിദ്യയാണു ഹെഡ്‌സെറ്റില്‍ ഉപയോഗിച്ചിരിക്കുന്നത്.

പാസ്‌വേഡിനു പകരമുള്ള പാസ്‌തോട്ട് മറ്റുള്ളവര്‍ മനസിലാക്കിയാലും അക്കൗണ്ട് തുറക്കാനാകില്ലെന്നതാണത്രേ ഈ സംവിധാനത്തിന്റെ പ്രധാന പ്രത്യേകത. ഓരോ മനുഷ്യരിലും മസ്തിഷ്‌ക തരംഗങ്ങളുടെ തോത് വ്യത്യസ്തമായിരിക്കുമെന്നതുതന്നെയാണ് ഇതിന് കാരണം. ശ്വാസോച്ഛാസം ക്രമീകരിക്കല്‍, എന്തിനെയെങ്കിലും കുറിച്ചു പത്തു നിമിഷത്തോളം ചിന്തിക്കുക തുടങ്ങിയവയൊക്കെ പാസ്‌തോട്ട്‌സ് ആയി ഉപയോഗിക്കാമെന്നു ശാസ്ത്രഞ്ജര്‍ പറയുന്നു.

English summary
Instead of typing your password, you may only have to think about it, thanks to a new wireless headset device developed by researchers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X