കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലതാമസമുണ്ടായാലും വധശിക്ഷ നടപ്പാക്കണം

Google Oneindia Malayalam News

Supreme Court
ദില്ലി: ദയാഹര്‍ജി പരിഗണിയ്ക്കുന്നതില്‍ കാലതാമസം വന്നാലും വധശിക്ഷ നടപ്പാക്കണമെന്ന് സൂപ്രിം കോടതി. വധശിക്ഷയും പ്രതീക്ഷിച്ച് ദീര്‍ഘകാലം ജയിലില്‍ കിടക്കുന്നത് ക്രൂരമായ മനുഷ്യാവകാശ ലംഘനമാണെന്നും ശിക്ഷ ജീവപര്യന്തമായി ലഘൂകരിയ്ക്കണമെന്നും ആവശ്യപ്പെട്ട് ഖാലിസ്താന്‍ തീവ്രവാദി ദേവീന്ദര്‍ പാല്‍സിങ് നല്‍കിയ ഹരജി പരിഗണിയ്ക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

സാങ്കേതികവും നിയമപരവുമായ കാരണങ്ങളാല്‍ ശിക്ഷ നടപ്പാക്കുന്നതില്‍ കാലതാമസം വന്നുവെന്നത് ശിക്ഷ ഇളവ് ചെയ്യാനുള്ള കാരണമായി ഉയര്‍ത്തികാട്ടാന്‍ കഴിയില്ലെന്ന് രാജ്യത്തെ പരമോന്നത കോടതി വ്യക്തമാക്കുകയായിരുന്നു. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളടക്കം 17പേരുടെ വധശിക്ഷ ഇതോടെ നടപ്പാക്കേണ്ടി വരും. രാജീവ് വധക്കേസിലെ പ്രതികള്‍ ഇതിനകം 22 വര്‍ഷത്തോളം ജയില്‍ വാസം അനുഭവിച്ചു കഴിഞ്ഞു.

ഇന്ത്യയിലും പാകിസ്താനും വധശിക്ഷകള്‍ വര്‍ധിച്ചുവരുന്നതില്‍ അന്താരാഷ്ട്ര മനുഷ്യാവകാശസംഘടന ഉത്കണ്ഠ പ്രകടിപ്പിച്ചതിനു തൊട്ടുപിറകെ തന്നെയാണ് കോടതി വിധി പുറത്തുവന്നിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ 78 പേര്‍ക്കും പാകിസ്താനില്‍ 242 പേര്‍ക്കും വധശിക്ഷ വിധിച്ചിരുന്നു.

പല രാജ്യങ്ങളും വധശിക്ഷ നടപ്പാക്കുന്നതില്‍ നിന്നും പിന്നോക്കം പോകുമ്പോള്‍ ഇന്ത്യയില്‍ വധശിക്ഷകളുടെ എണ്ണം കൂടി വരുന്നതിനെതിരേ രാജ്യത്തെ മനുഷ്യാവകാശസംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. രാഷ്ട്രീയകാരണങ്ങളാള്‍ വര്‍ഷങ്ങളോളം വധശിക്ഷകള്‍ നടപ്പാക്കാതിരുന്നതാണ് പെട്ടെന്നുള്ള ഈ വര്‍ധനവിന് കാരണമെന്നതാണ് യാഥാര്‍ത്ഥ്യം.

English summary
The Supreme Court on Friday rejected the mercy petition of Devinder Pal Singh Bhullar, who had sought commutation of his death penalty to life sentence on the ground that there was inordinate delay by the President over his plea for clemency.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X