കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരും ഭരിയ്ക്കും, സോഷ്യല്‍ മീഡിയ തീരുമാനിയ്ക്കും

  • By Super
Google Oneindia Malayalam News

Facebook
ദില്ലി : അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ ഇന്ത്യയിലെ 160 മണ്ഡലങ്ങളില്‍ സോഷ്യല്‍ മീഡിയ ശക്തമായ സ്വാധീനം ചെലുത്തുമെന്ന് പഠന റിപ്പോര്‍ട്ട്. 'സോഷ്യല്‍ മീഡിയയും ലോകസഭാതിരെഞ്ഞെടുപ്പും' എന്ന വിഷയത്തില്‍ റിസ് ഫൗണ്ടേഷനും ഇന്റര്‍നെറ്റ് ആന്റ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

ആകെയുള്ള 543 മണ്ഡലങ്ങളില്‍ 160 മണ്ഡലങ്ങളുടെ വിധിയെഴുത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ക്ക് സാധിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലഭിച്ച ഭൂരിപക്ഷത്തിനേക്കാളോ മണ്ഡലത്തിലോ മൊത്തം വോട്ടര്‍മാരില്‍ പത്തുശതമാനത്തിലധികമോ ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ടോ എന്നതിനെ അടിസ്ഥാനമാക്കിയാണ് ഈ മണ്ഡലങ്ങളെ കണ്ടെത്തിയത്.

സോഷ്യല്‍ മീഡിയകളിലൂടെ സാധാരണ രീതിയില്‍ സ്വാധീനിക്കാവുന്ന 67 മണ്ഡലങ്ങളെയും ചെറിയ തോതില്‍ മാറ്റം വരുത്താന്‍ സാധിക്കുന്ന 60 മണ്ഡലങ്ങളെയും ലിസ്റ്റ് ചെയ്തിട്ടുണ്ട്. അതേ സമയം സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ക്ക് തീര്‍ത്തും സ്വാധീനം ചെലുത്താന്‍ സാധിക്കാത്ത 256 മണ്ഡലങ്ങള്‍ ഇന്ത്യയിലുണ്ട്. വിധിയെഴുത്തിനെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലൂടെ സ്വാധീനിക്കാവുന്ന 21 മണ്ഡലങ്ങളാണ് മഹാരാഷ്ട്രയിലുള്ളത്. 17 മണ്ഡലങ്ങളുള്ള ഗുജറാത്താണ് തൊട്ടുപിന്നില്‍.

English summary
The 2014 general election's outcome in 160 constituencies is likely to be influenced the most by social media users, a study said on Thursday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X